TopTop
Begin typing your search above and press return to search.

കോണ്‍ഗ്രസില്‍ ചേരുമെന്ന് കരുതിയിരുന്ന ഹരിയാന്‍വി ഡാന്‍സര്‍ സപ്‌ന ചൗധരി ബിജെപിയില്‍ ചേര്‍ന്നു

കോണ്‍ഗ്രസില്‍ ചേരുമെന്ന് കരുതിയിരുന്ന ഹരിയാന്‍വി ഡാന്‍സര്‍ സപ്‌ന ചൗധരി ബിജെപിയില്‍ ചേര്‍ന്നു
കോണ്‍ഗ്രസില്‍ ചേരുമെന്ന് പ്രതീക്ഷിച്ചിരുന്ന ഹരിയാന്‍വി ഡാന്‍സറും നാടോടി ഗായികയുമായ സപ്‌ന ചൗധരി അവസാനം ബിജെപിയില്‍ ചേര്‍ന്നു. മാസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് ശേഷമാണ് സപ്‌ന ചൗധരി ബിജെപിയില്‍ ചേര്‍ന്നത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, ബിജെപി ജനറല്‍ സെക്രട്ടറി രാം ലാല്‍, ഡല്‍ഹി ബിജെപി നേതാക്കളായ ശ്യാം ജാജു, മനോജ് തിവാരി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സ്‌റ്റേഡിയത്തില്‍ വച്ച് സപ്‌ന ചൗധരി ബിജെപി അംഗത്വം സ്വീകരിച്ചത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി സപ്‌ന ചൗധരി പ്രചാരണം നടത്തിയതോടെ തന്നെ ബിജെപിയിലേയ്ക്കാണ് സപ്‌ന എന്ന് സൂചന നല്‍കിയിരുന്നു.

അതേസമയം മാര്‍ച്ചില്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന സൂചനയാണ് സപ്‌ന ചൗധരി നല്‍കിയിരുന്നത്. സപ്ന കോണ്‍ഗ്രസില്‍ ചേര്‍ന്നതായുള്ള വാര്‍ത്തകള്‍ അവര്‍ പ്രിയങ്ക ഗാന്ധിക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പമാണ് വന്നത്. എന്നാല്‍ ഇത് സപ്‌ന നിഷേധിച്ചിരുന്നു. വിപുലമായ അംഗത്വ കാംപെയിനാണ് ബിജെപി രാജ്യവ്യാപകമായി നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്നലെ ബംഗളൂരുവില്‍ വച്ച് ലോംഗ് ജംപ് താരം അഞ്ജു ബോബി ജോര്‍ജ് ബിജെപിയില്‍ ചേര്‍ന്നതായുള്ള പ്രചാരണം വന്നെങ്കിലും അഞ്ജു ഇത് വാസ്തവമല്ല എന്ന് പറഞ്ഞ് തള്ളക്കളയുകയാണുണ്ടായത്.

Next Story

Related Stories