TopTop
Begin typing your search above and press return to search.

ഇന്ത്യയിലെ 77 ശതമാനം ആളുകളും മലിനവായു ശ്വസിക്കുന്നു; 2017ൽ മാത്രം മരിച്ചത് 12.4 ലക്ഷം പേർ

ഇന്ത്യയിലെ 77 ശതമാനം ആളുകളും മലിനവായു ശ്വസിക്കുന്നു; 2017ൽ മാത്രം മരിച്ചത് 12.4 ലക്ഷം പേർ
ഇന്ത്യയിലെ വായു മലിനീകരണത്തിന്റെ തോതിൽ അപകടകരമായ വർധനയെന്ന് റിപ്പോർട്ട്.  2017ല്‍  ഇന്ത്യയിലുണ്ടായ ആകെ മരണങ്ങളില്‍ എട്ടില്‍ ഒന്നും വായു മലിനീകരണത്തിന്റെ ഫലമാണെന്ന്  ലാന്‍സെറ്റ് പ്ലാനറ്ററി ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച  റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. കണക്കുകൾ പ്രകാരം  വായു മലിനീകരണവുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ മൂലം 2017ല്‍ 12.4 ലക്ഷം പേർ മരണമടഞ്ഞതായും പഠന റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം, രാജ്യത്തെ ഏറ്റവും മലിനമായ അന്തരീക്ഷം ഡല്‍ഹിയിലേതാണ്. ഉത്തര്‍പ്രദേശ് ഹരിയാന സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ. 2017ല്‍ ഉത്തര്‍പ്രദേശില്‍ വായു മലിനീകരണത്തിന്റെ ഫലമായി 2,60,028 പേരാണ് മരിച്ചത്. മഹാരാഷ്ട്രയില്‍ 1,08,038ഉം ബിഹാറില്‍ 96,967ഉം പേരും മരിച്ചു. 4.8 ലക്ഷം പേര്‍ വീടുകളിലെ മലിനീകരണത്തിലൂടെയും 6.7 ലക്ഷം പേര്‍ പുറമേ നിന്നുള്ള മലിന വായു ശ്വസിച്ചതിലൂടെയുമാണ് മരിച്ചത്.  പുകയില ഉപയോഗത്തിലൂടെ ഉണ്ടാകുന്ന രോഗങ്ങളേക്കാള്‍ കൂടുതലാണ് വായു മലിനീകരണത്തിലൂടെ ഉണ്ടാകുന്നതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.  ഇന്ത്യയിലെ 77 ശതമാനം ആളുകള്‍ക്കും മലിന വായു ശ്വസിക്കേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റിടങ്ങളേക്കാള്‍ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളാണ് വായു മലിനീകരണത്തില്‍ മുന്‍പന്തിയിലുള്ളത്.

രാജ്യത്തെ വായുമലിനീകരണത്തിന്റെ തോത് കുറയ്ക്കാനായാൽ ന്ത്യയിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം 1.7 വര്‍ഷമെങ്കിലും കൂട്ടാനാകുമെന്ന കണ്ടെത്തലും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വായുമലിനീകരണം മൂലം ലോകത്തുണ്ടാകുണ്ടാകുന്ന 26 ശതമാനം അകാല മരണവും സംഭവിക്കുന്നത് ഇന്ത്യയിലാണെന്നും 2017ല്‍ മരണപ്പെട്ടതില്‍ പകുതിയിലേറെപ്പേര്‍ക്കും 70 വയസില്‍ താഴെയാണ് പ്രായമെന്നും കണക്കുകൾ പറയുന്നു. രൂക്ഷമായ വായുമലിനീകരണത്തിന് ഇരയാവുന്ന ലോക ജനസംഖ്യയുടെ 18 ശതമാനവും ഇന്ത്യയിലാണെന്നും അദ്ദേഹം പറയുന്നു.

https://www.azhimukham.com/india-vhp-plans-to-conduct-rallies-muslim-dominated-areas-delhi-intelligence-alert-of-possibility-for-a-communal-conflict-to-centre-delhi-police-december-9-rallies-ramlila-programme/

https://www.azhimukham.com/kerala-illegal-appointments-in-kirtads-including-minister-ak-balans-staff-report-by-kr-dhanya/


Next Story

Related Stories