TopTop
Begin typing your search above and press return to search.

കനത്ത കാറ്റിനും മഴയ്ക്കും സാധ്യത: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; മുന്‍കരുതലെടുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

കനത്ത കാറ്റിനും മഴയ്ക്കും സാധ്യത: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; മുന്‍കരുതലെടുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം
സംസ്ഥാനത്ത് കനത്ത് കാറ്റിനും മഴയ്ക്കും സാധ്യതയെന്ന റിപോര്‍ട്ടിന് പിറകെ സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്. ഇടുക്കി പാലക്കാട് തൃശൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. സംസ്ഥാന വ്യാപകമായി ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ലക്ഷദ്വീപിന് സമീപത്ത് രുപം കൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റ് ആവാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് സംസ്ഥാനത്ത് കനത്ത ജാഗതാ നിര്‍ദേശം നല്‍കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

അടുത്ത രണ്ട് ദിവസം സംസ്ഥാനത്ത് രണ്ട് ദിവസം കനത്തമഴയ്ക്ക് സാധ്യയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. ഇതിന്റെ ഭാഗമായി നാളെമുതല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുതെന്നും, മലയോര മേഖലയിലെ യാത്ര പരമാവധി ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നീലക്കുറിഞ്ഞി കാണുന്നതിനുള്‍പ്പെടെയുള്ള മുന്നാര്‍ യാത്രകള്‍ രണ്ട് ദിവസത്തേക്ക് മാറ്റിവയ്ക്കണം. അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ കേന്ദ്ര സേന ഉള്‍പ്പെടെയുള്ളവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നദീതീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. അവശ്യമെങ്കില്‍ ക്യാംപുകള്‍ തുറക്കുന്നത് ഉള്‍പ്പെടെ മുന്‍കരുതല്‍ സ്വീകരിക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

Next Story

Related Stories