UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കനത്ത മഴ 19 വരെ തുടരും; ജാഗ്രതാ നിര്‍ദേശം

മഴക്കെടുതിയില്‍ ഇതുവരെ നാലു മരണങ്ങളും സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്തു, മൂന്നു പേരെ കാണാതായി. കോഴിക്കോട് ജില്ലയില്‍ രണ്ടു പേരും ആലപ്പുഴ, കണ്ണൂര്‍ ജില്ലകളില്‍ ഓരോ വ്യക്തികളുമാണ് മരിച്ചത്.

സംസ്ഥാനത്ത് തുടരുന്ന കടുത്ത നാശം വിതച്ച് പെയ്യുന്ന കനത്തമഴ മഴ വ്യാഴാഴ്ച (19)വരെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒഡീഷ തീരത്തു രുപപ്പെട്ട ന്യൂനമര്‍ദം മൂലം  പടിഞ്ഞാറര്‍ കാറ്റ് ശക്തമായതാണ് മഴകനക്കാന്‍ കാരണമായത്. തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍ പാലക്കാട് ജില്ലകളിലാണ് കനത്ത മഴതുടരുന്നത്. എട്ടുജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ ദിവസം തന്നെ അവധി പ്രഖ്യാപിച്ചിരുന്നു.

മഴരൂക്ഷമായ എറണാകുളം ജില്യയുടെ പല  ഭാഗങ്ങളില്‍ വെള്ളം കയറിയ നിലയിലാണ്. നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലും വെള്ളക്കെട്ട് നിറഞ്ഞ അവസ്ഥയിലാണ്. കനത്ത മഴ പെയ്ത ഞായറാഴ്ച വൈകീട്ട് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിടെ ട്രാക്കുകള്‍ വെള്ളത്തിനടിയിലായിരുന്നു. ആലുവ, പനമ്പള്ളി നഗര്‍ ഉള്‍പ്പെടെ കൊച്ചി നഗരത്തില്‍ മിക്ക ഇടറോഡുകളും വെള്ളത്തിനടിയിലായി. മൂവാറ്റുപുഴയിലും അങ്കമാലിയിലും മരം വീണു രണ്ടു വീടുകള്‍ തകര്‍ന്നതായും റിപോര്‍ട്ടു കളുണ്ട്‌.  മൂവാറ്റുപുഴ തെക്കേക്കരയില്‍ അഞ്ചു കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. മഴകനത്തതോടെ തീരദേശ മേഖലകളായ ചെല്ലാനം അടക്കമുള്ള പ്രദേശങ്ങളില്‍ കടലാക്രമണവും രൂക്ഷമായിട്ടുണ്ട്. തൃശൂര്‍ ചാവക്കാട്ട് കടപ്പുറം പഞ്ചായത്തില്‍ കടല്‍ക്ഷോഭം മൂലം നൂറോളം വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്.

മഴരൂക്ഷമായ തെക്കന്‍ ജില്ലകളിലും വ്യാപക നാശ നഷ്ടമാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. പമ്പാ നദി കര കവിഞ്ഞു. അലപ്പുഴ കുട്ടനാട്ടില്‍ രണ്ടിടത്ത് മടവീഴചയും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയ നിലയിലാണ്. കുട്ടനാട്ടില്‍ 500 ഏക്കറോളം കൃഷി നശിച്ചിട്ടുണ്ട്. പെരിയാറും മീനച്ചലാറും കരകവിഞ്ഞൊഴുകുകയാണ്.

അതേസമയം കനത്ത കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. കാറ്റ് 70കിലോ മീറ്ററോളം വേഗത കൈവരിക്കാന്‍ സാധ്യയുള്ളതിനാലാണ് ജാഗ്രതാ നിര്‍ദേശം. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ രാത്രി മലയോര മേഖലയിലേക്കുള്ള യാത്ര നിയന്ത്രിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു.

കനത്ത മഴ സംസ്ഥനത്തെ റെയില്‍ റോഡ് ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്. കനത്തമഴയില്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ വെള്ളം കയറി സിഗ്‌നല്‍ സംവിധാനം തകരാറിലായതുമൂലം ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. കൊച്ചുവേളി ബെംഗളൂരു, തിരുവനന്തപുരം ഗുരുവായൂര്‍ ഇന്റര്‍സിറ്റി ട്രെയിനുകള്‍ വഴിയില്‍ പിടിച്ചിട്ടു. കൊട്ടാരക്കരയ്ക്കു സമീപം ട്രാക്കില്‍ മരം വീണ് പുനലൂര്‍ മധുര ട്രെയിന്‍ വൈകി. ആലപ്പുഴ വഴിയുള്ള മിക്ക ട്രെയിനുകളും വൈകിയോടുകയാണ്.

അതേസമയം, മഴക്കെടുതിയില്‍ ഇതുവരെ നാലു മരണങ്ങളും സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്തു, മൂന്നു പേരെ കാണാതായി. കോഴിക്കോട് ജില്ലയില്‍ രണ്ടു പേരും ആലപ്പുഴ, കണ്ണൂര്‍ ജില്ലകളില്‍ ഓരോ വ്യക്തികളുമാണ് മരിച്ചത്. ഏഴുവയസ്സുകാരനടക്കം മൂന്നു പേരെ കാണാതായതായും റിപോര്‍ട്ടുകള്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍