ന്യൂസ് അപ്ഡേറ്റ്സ്

മഴക്കെടുതി രൂക്ഷം; കേന്ദ്ര സംഘത്തെ അയക്കണമെന്ന് മുഖ്യമന്ത്രി

വെളളപ്പൊക്കം, ഉരുള്‍പൊട്ടല്‍, ചുഴലിക്കാറ്റ് എന്നിവ മൂലം 27000 ത്തിലധികം പേര്‍ നിലവില്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. 965 വില്ലേജുകളെയാണ് മഴക്കെടുതി രൂക്ഷമായി ബാധിച്ചിട്ടുള്ളത്. ഒന്നരമാസത്തിനിടെ 90 മരണം റിപ്പോര്‍ട്ട് ചെയ്തു.

സംസ്ഥാനത്ത് കനത്ത മഴമൂലമുണ്ടായ നാശ നഷ്ടങ്ങള്‍ വിലയിരുത്തി കേന്ദ്രം അടയന്തിര സഹായം ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഭീമമായ നഷ്ടമാണ് സംസ്ഥാനത്തിന് നേരിട്ടത്. ഇതു വിലയിരുത്താന്‍ കേരളത്തിലേക്ക് കേന്ദ്രം വിദഗ്ദ സംഘത്തെ അയക്കണമെന്നും മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനോട് ആവശ്യപ്പെട്ടു.
വെളളപ്പൊക്കം, ഉരുള്‍പൊട്ടല്‍, ചുഴലിക്കാറ്റ് എന്നിവ മൂലം 27000 ത്തിലധികം പേര്‍ നിലവില്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. 965 വില്ലേജുകളെയാണ് മഴക്കെടുതി രൂക്ഷമായി ബാധിച്ചിട്ടുള്ളത്. ഒന്നരമാസത്തിനിടെ 90 മരണം റിപ്പോര്‍ട്ട് ചെയ്തു. വിവിധയിടങ്ങിളിലായി ചെറുതും വലുതുമായ 50 ലേറെ ഉരുള്‍പ്പൊട്ടലുണ്ടായി. ണ്ടായി. 333 വീടുകള്‍ പൂര്‍ണ്ണമായും എണ്ണായിരത്തിലധികം വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. പതിനായിരത്തോളം ഹെക്ടര്‍ സ്ഥലത്തെ കൃഷി നാശവും ഇക്കാലയളവില്‍ ഉണ്ടായതായും മുഖ്യമന്ത്രി പറയുന്നു.
ഇതിനു പുറമ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ കുടുതല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കണെമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ദുരന്തനിവാരണ പ്രവര്‍ത്തനത്തിന് സൈന്യം തയ്യാറായി നില്‍ക്കുന്നുണ്ട്. എന്നാല്‍ കേരളത്തിലുളള സൈനിക യൂണിറ്റുകള്‍ക്ക് രക്ഷാപ്രവര്‍ത്തനത്തിന് മതിയായ ഡിങ്കി ബോട്ടുകളോ മറ്റ് ഉപകരണങ്ങളോ ലഭ്യമല്ല. ഇത് കണക്കിലെടുത്ത് കണ്ണൂരിലും തിരുവനന്തപുരത്തും ആലപ്പുഴയിലെ നൂറനാടുമുളള പ്രതിരോധസേനാ യൂണിറ്റുകള്‍ക്ക് ആവശ്യമായ ബോട്ടുകളും മറ്റ് ഉപകരണങ്ങളും അടിയന്തിരമായി ലഭ്യമാക്കണം. വായുസേനയ്ക്ക് ഒരു ഹെവി ലിഫ്റ്റ് ഹെലികോപ്ടറെങ്കിലും അടിയന്തിരമായി (എം1-16) അനുവദിക്കണമെന്നും അദ്ദേഹം പറയുന്നു. നിലവില്‍ ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളില്‍ ദേശീയ ദുരന്തപ്രതികരണ സേനയെ നിയോഗിച്ചിട്ടുണ്ട്. ഇതു കൂടാതെ രണ്ട് എന്‍.ഡി.ആര്‍.എഫ് സംഘത്തെ കൂടി കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനു പുറമേ ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കടലോര മേഖലയുടെ സംരക്ഷണത്തിന് കേരളം ആവശ്യപ്പെട്ട 7340 കോടി രൂപയുടെ പ്രത്യേക പാക്കേജ് ഉടന്‍ അനുവദിക്കണമെന്നും മുഖ്യമന്ത്രി ഓര്‍്മ്മിപ്പിക്കുന്നുണ്ട്. 2017 ഡിസംബറില്‍ സമര്‍പ്പിച്ച ഈ നിവേദനത്തിന് ഇതുവരെ ഒരു മറുപടിയും ഉണ്ടായിട്ടില്ല. സംസ്ഥാനത്തിന്റെ സാമ്പത്തിക പരിമിതികള്‍ക്കുള്ളില്‍ നിന്ന് ഇത്തരം ദുരന്തങ്ങളും ദുരിതവും നേരിടാന്‍ പ്രയാസമാണെന്നും തീരമേഖല വീണ്ടും കടുത്ത ദുരിതം നേരിടുക്കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍