TopTop

പര്‍വതാരോഹകര്‍ പോയ വഴിയില്‍ മൃതദേഹങ്ങള്‍ കണ്ടു: നന്ദാദേവിയില്‍ കാണാതായവരെ തിരയാന്‍ പോയ സംഘം

പര്‍വതാരോഹകര്‍ പോയ വഴിയില്‍ മൃതദേഹങ്ങള്‍ കണ്ടു: നന്ദാദേവിയില്‍ കാണാതായവരെ തിരയാന്‍ പോയ സംഘം
ഉത്തരാഖണ്ഡിലെ നന്ദാദേവി പര്‍വതമേഖലയില്‍ കാണാതായ എട്ട് പര്‍വതാരോഹകര്‍ക്ക് വേണ്ടിയുള്ള തിരച്ചിലിന് പോയ ഹെലികോറ്ററിലുള്ള സംഘം, മൃതദേങ്ങള്‍ കണ്ടതായി റിപ്പോര്‍ട്ട്. കാണാതായ പര്‍വതാരോഹകര്‍ പോയ വഴിയിലാണ് മൃതദേഹങ്ങള്‍ കണ്ടത്. ഏഴ് വിദേശകളേയും ഒരു ഇന്ത്യക്കാരനേയുമാണ് കാണാതായത്. വിദേശികളില്‍ ഒരാള്‍ വനിതയാണ്. നാല് ബ്രിട്ടീഷുകാര്‍, രണ്ട് അമേരിക്കക്കാര്‍, ഒരു ഓസ്‌ട്രേലിയക്കാരി, ഒരു ഇന്ത്യക്കാരന്‍ എന്നിവര്‍ക്കായാണ് തിരച്ചില്‍ തുടരുന്നത്. നാല് ബ്രിട്ടീഷ് പര്‍വതാരോഹകരെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു.

അതിശൈത്യ കാലാവസ്ഥയില്‍ 18,000 അടി ഉയരത്തില്‍ ഈ പര്‍വതാരോഹകര്‍ അതിജീവിക്കുന്ന കാര്യം സംശയമാണ് എന്നാണ് വിലയിരുത്തല്‍. അഞ്ച് മൃതദേഹങ്ങള്‍ കണ്ടത്തി എന്നാണ് സ്രോതസുകളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എഫ് പി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രണ്ട് ഹെലികോപ്റ്ററുകളും ഡ്രോണുകളും രക്ഷാപ്രവര്‍ത്തകരുമെല്ലാം ഇവരെ കണ്ടെത്താനുള്ള ദൗത്യത്തില്‍ പങ്കാളികളാണ്. മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്.




Next Story

Related Stories