ന്യൂസ് അപ്ഡേറ്റ്സ്

കെഎസ്ആര്‍ടിസിയിലെ മുഴുവന്‍ എം പാനല്‍ ജീവനക്കാരെയും പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവ്

കെഎസ്ആര്‍ടിസിയിലെ താൽക്കാലിക എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. പത്ത് വര്‍ഷത്തില്‍ താഴെ പണിയെടുത്തവരും വര്‍ഷത്തില്‍ 101 ദിവസത്തിലധികം ജോലിയെടുക്കാത്ത എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടണമെന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. പത്ത് വര്‍ഷത്തില്‍ താഴെ സര്‍വ്വീസുള്ള കരാര്‍ തൊഴിലാളികളെ പിരിച്ചു വിടാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.  ഉത്തരവ് ഒരാഴ്ചയ്ക്കകം നടപ്പാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഇതോടെ 3600 ഓളം എംപാനല്‍ ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട്.

ഉത്തരവ് നടപ്പാക്കുന്നതലൂടെ ഉണ്ടാവുന്ന ഒഴിവുകൾ പിഎസ് സി വഴി  നികത്തണമെന്നും കോടതി ചൂണ്ടിക്കാട്ടി. പി എസ് സി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും നിയമനം ലഭിക്കാത്ത ഉദ്യോഗാർഥികൾ നൽകിയ ഹര്‍ജി പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്. ഇതോടെ അഡൈ്വസ് മെമ്മോ അയച്ചിട്ടും ജോലി ലഭിക്കാത്ത പട്ടികയിലുള്ളവര്‍ക്ക് തൊഴില്‍ ലഭിക്കാനുള്ള സാധ്യതയേറി. നിലവിലെ സാഹചര്യത്തില്‍  കോടതി ഉത്തരവ് പാലിക്കാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി തയ്യാറാകും.

എന്നാൽ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവിനെതിരെ എം പാനല്‍ ജീവനക്കാരുടെ സംഘടനകള്‍ സുപ്രീംകോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍