UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചെലവ് ചുരുക്കല്‍; ഉദ്യോഗസ്ഥ മേധാവികള്‍ക്ക് ഇനി സംസ്ഥാനത്തിനകത്തും വിമാനയാത്രക്ക് അനുമതി

ഗവണ്‍മെന്റ് സെക്രട്ടറിമാര്‍ക്കുമാത്രമായിരുന്ന ഇത്തരം സൗകര്യങ്ങളാണ് വകുപ്പ് മേധാവിമാരിലേക്കും നീട്ടി നല്‍കിയത്.

ഇന്ധന വില വന്‍ തോതില്‍ വര്‍ധിച്ച് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഉദ്യോഗസ്ഥ മേധാവികള്‍ക്ക് വിമാന യാത്ര തിരഞ്ഞെടുക്കാന്‍ അനുമതി. പുതിയ സാഹചര്യങ്ങളില്‍ കാര്‍ യാത്രയെക്കാള്‍ ചെലവ് കുറവാണെന്നതാണ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാനത്തിന് അകത്ത് വിമാന യാത്രക്ക് മുന്‍കൂര്‍ അനുമതി വേണമെന്ന് നിലപാടില്‍ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം.

ഐഎഎസ്, ഐപിഎസ്. ഉദ്യോഗസ്ഥര്‍ക്കും വകുപ്പുമേധാവികള്‍ക്കുമാണ് ഇത്തരത്തില്‍ സഞ്ചാരാനുമതി നല്‍കിയിട്ടുള്ളത്. ഗവണ്‍മെന്റ് സെക്രട്ടറിമാര്‍ക്കുമാത്രമായിരുന്ന ഇത്തരം സൗകര്യങ്ങളാണ് വകുപ്പ് മേധാവിമാരിലേക്കും നീട്ടി നല്‍കിയത്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായാണ് ആഭ്യന്തര വിമാനയാത്ര അനുവദിക്കുന്നത്.

ഉന്നത ഉദ്യോഗസ്ഥര്‍ ഉപോഗിക്കുന്ന ആഡംബര വാഹനങ്ങള്‍ക്ക് ഇന്ധന ക്ഷമത കുറവാണ്. ഈ സാഹചര്യത്തില്‍ പുതിയ തീരുമാനം ചെലവ് കുറയ്ക്കുമെന്നാണ് ധന വകുപ്പിന്റെ വാദം. അഖിലേന്ത്യാ സര്‍വീസ് ഉദ്യോഗസ്ഥരുടെയും വകുപ്പുമേധാവികളുടെയും അഭ്യര്‍ഥന കണക്കിലെടുത്താണ് തീരുമാനമെന്നാണ് ധനവിനയോഗ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ് പുറത്തിറക്കിയ ഉത്തരവില്‍ ഇതിന് നല്‍കുന്ന വിശദീകരണം. ഇതുപ്രകാരം തിരുവനന്തപുരം-കോഴിക്കോട് യാത്രയ്ക്ക് 4500 രൂപയും തിരുവനന്തപുരം-കൊച്ചി യാത്രയ്ക്ക് 3000 രൂപയുമാണ് അനുവദിക്കുക. നിയമസഭാ യോഗങ്ങളില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിനകത്ത് എംഎല്‍എമാര്‍ക്കും അടുത്തിടെ വിമാന യാത്ര അനുവദിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍