ന്യൂസ് അപ്ഡേറ്റ്സ്

പ്രതിഷേധങ്ങൾ ഫലം കണ്ടു; കോളേജ് വിദ്യാർത്ഥിനികൾ ഹോസ്റ്റലിൽ പ്രവേശിക്കേണ്ട സമയം രാത്രി 9.30 ആക്കി ഉത്തരവ്

ലാബ് ലൈബ്രറി സൗര്യങ്ങൾ ഉൾപ്പെടെ ആൺകുട്ടികളെ പോലെ പെൺകുട്ടികൾക്കും ഉപയോഗപ്പെടുത്തുക ലക്ഷ്യമിട്ടാണ് നടപടി

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥിനികള്‍ക്ക് ഹോസ്റ്റലുകളില്‍ പ്രവേശിക്കേണ്ട സമയം വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവ്. ലാബ് ലൈബ്രറി സൗര്യങ്ങൾ ഉൾപ്പെടെ ആൺകുട്ടികളെ പോലെ പെൺകുട്ടികൾക്കും ഉപയോഗപ്പെടുത്തുക ലക്ഷ്യമിട്ടാണ് നടപടിയെന്നും പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ് പുറത്തിറക്കിയ ഉത്തരവ് ചൂണ്ടിക്കാട്ടുന്നു. ഇതോടെ സംസ്ഥാനത്തെ പെൺകുട്ടികളുടെ ഹോസ്റ്റലുകൾ രാത്രി പ്രവേശിക്കേണ്ട സമയം രാത്രി 9.30 ആയതായും ഉത്തരവ് ചൂണ്ടിക്കാട്ടുന്നു.

തിരുവനന്തപുരം വഴുതക്കാട് വനിത ഹോസ്റ്റലിലെ വിദ്യാർത്ഥികള്‍, തൃശൂർ സർക്കാർ എഞ്ചിനീയറിങ്ങ് കോളജ് യുനിയന്‍ സമർപ്പിച്ച കത്ത് എന്നിവ പരിഗണിച്ചാണ് നടപടിയെന്നും ഉത്തരവ് പറയുന്നു. അടുത്തിടെ തിരുവനന്തപുരം സിഇടി എഞ്ചിനീയങ്ങ് കോളജ്, തിരുവനന്തപുരം ലോ കോളജ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ ഉൾപ്പെടെ ഹോസ്റ്റൽ സമയക്രമം പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

പ്രതിഷേധത്തെ തുടർന്ന് തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളജിലെ ഹോസ്റ്റൽ സമയം 9.30 വരെ നീട്ടുകയും ചെയ്തിരുന്നു. സർക്കാർ ഇത്തരവോടെ സംസ്ഥാനത്തെ വിദ്യാർത്ഥികൾ ദീർഘകാലമായി ഉന്നയിച്ചിരുന്ന ആവശ്യത്തിന് കൂടിയാണ് അംഗീകാരമാവുന്നത്.

 

 

 

 

 

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍