UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുഖ്യമന്ത്രിയുടെ ഭാഷയും ശൈലിയും സിപിഎം ജനപ്രതിനിധികളും ആവര്‍ത്തിക്കുകയാണെന്ന് മുല്ലപ്പള്ളി; എസ് രാജേന്ദ്രനോട് വിശദീകരണം തേടുമെന്ന് സിപിഎം

ഇതാണോ സിപിഎം വിഭാവനം ചെയ്യുന്ന നവോത്ഥാനമെന്നും മുല്ലപ്പള്ളി ചോദിച്ചു.

ദേവികുളം സബ് കളക്ടര്‍ ഡോ. രേണു രാജിനെ പൊതുജനമദ്ധ്യത്തില്‍ നീചമായ ഭാഷയില്‍ അവഹേളിച്ച എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. തേടുമെന്നും തെറ്റായ പെരുമാറ്റം പാര്‍ട്ടിക്ക് അംഗീകരിക്കാനാകില്ലെന്നും സബ് കളക്ടറോട് പെരുമാറിയത് ശരിയായ രീതിയിലാണോ എന്ന് പാര്‍ട്ടി അന്വേഷിക്കും, സംഭവത്തില്‍ എംഎല്‍എയോട് നേരിട്ട് വിശദീകരണം തേടുമെന്നും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രന്‍ പറഞ്ഞു.

Read: ‘അവള് ബുദ്ധിയില്ലാത്തവള്‍.. ഐഎഎസ് കിട്ടിയെന്ന് പറഞ്ഞ് കോപ്പുണ്ടാക്കാന്‍ വന്നിരിക്കുന്നു’; രേണുരാജിനെ അവഹേളിച്ച് എസ് രാജേന്ദ്രന്‍ / വീഡിയോ

രേണു രാജിനെ അധിക്ഷേപിച്ച എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ നടപടിയില്‍ സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ഭാഷയും ശൈലിയും സിപിഎം പ്രാദേശിക നേതാക്കളും ജനപ്രതിനിധികളും ആവര്‍ത്തിക്കുകയാണ്. ഇതാണോ സിപിഎം വിഭാവനം ചെയ്യുന്ന നവോത്ഥാനമെന്നും മുല്ലപ്പള്ളി ചോദിച്ചു. സ്ത്രീത്വത്തെ അപമാനിക്കുന്ന നിലപടാണ് സിപിഎം തുര്‍ടച്ചയായി കൈക്കൊള്ളുന്നത്. ഇത്തരം സ്ത്രീവിരുദ്ധ സമീപനങ്ങള്‍ അവസാനിപ്പിക്കാന്‍ സിപിഎം എത്രയും പെട്ടെന്ന് തയ്യാറാവാണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം മൂന്നാറിലെ പഞ്ചായത്തിന്റെ ഷോപ്പിങ് കോപ്ലക്സ് നിര്‍മ്മാണത്തിന് സ്റ്റോപ്പ് മെമ്മോ കൊടുത്തതിനെക്കുറിച്ച് അന്വേഷിച്ച തന്നോട് ‘തന്റെ പണി നോക്കാന്‍’ സബ് കളക്ടര്‍ പറഞ്ഞെന്ന് എസ് രാജേന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ പറഞ്ഞു. പഞ്ചായത്തിലെ അനധികൃത നിര്‍മ്മാണത്തിനെതിരേ സബ് കളക്ടര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയതിനെതുടര്‍ന്നാണ് സംഭവങ്ങളുടെ തുടക്കം.

ഇതേ തുടര്‍ന്ന് എംഎല്‍എ പൊതുജനമധ്യത്തില്‍ പറഞ്ഞത്, ‘അവള് ഇതെല്ലാം വായിച്ച് പഠിക്കേണ്ടേ? വല്ലോ, സ്‌കെച്ചും പ്ലാനും അംഗീകരിച്ചിട്ടാണോ.. ഇതെല്ലാം വായിച്ചു പഠിക്കേണ്ടേ? എന്‍ഒസി വാങ്ങിച്ചിട്ടാണോ? നാളെ ഇവര്‍ ഉടക്കിയാല്‍ ഉദ്ഘാടനം ചെയ്യാന പറ്റുമോ? ‘അവള് ബുദ്ധിയില്ലാത്തവള്‍.. വേറെ എന്നാ, ഐഎഎസ് കിട്ടിയെന്ന് പറഞ്ഞ് കോപ്പുണ്ടാക്കാന്‍ വന്നിരിക്കുന്നു. കളക്ടറാകാന്‍ വേണ്ടി മാത്രം പഠിച്ചിട്ട് കളക്ടറാകുന്നവര്‍ക്ക് ഇത്രയും ബുദ്ധി കാണിക്കുകയുള്ളൂ’ എന്നാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍