TopTop
Begin typing your search above and press return to search.

ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ എബിവിപിക്ക് മികച്ച വിജയം

ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ എബിവിപിക്ക് മികച്ച വിജയം
ദളിത് ന്യൂനപക്ഷ ഐക്യസഖ്യവും എസ്എഫ്‌ഐയും പ്ര:ത്യേകം മല്‍സരിച്ച ഹൈദരാബാദ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ആറു സീറ്റുകളിലും എബിവിപിക്ക് ജയം. ആരതി നാഗ്പാലാണ് യൂണിയന്‍ പ്രസിഡന്റ്. മലയാളിയായ അരവിന്ദ് കള്‍ച്ചറല്‍ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. ഐക്യസഖ്യമായിരുന്നു എബിവിപിയുടെ പ്രധാന എതിരാളി. എന്നാല്‍ മുന്നാം സ്ഥാനത്ത് മാത്രമാണ് സംഖ്യത്തിന് എത്താനായത്.

എസ്എഫ്‌ഐ ആണ് മിക്ക സീറ്റുകളിലും രണ്ടാം സ്ഥാനത്ത്. ഇത്തവണ എസ്എഫ്‌ഐ ഒറ്റയ്ക്കും എന്‍എസ്‌യുഐ, എഎസ്എ, എംഎസ്എഫ്, എസ്‌ഐഒ സഖ്യവുമായിരുന്നു മല്‍സരത്തിനിറങ്ങിയത്.

ദളിത് വിദ്യാര്‍ത്ഥി രോഹിത്ത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്നുണായ വിവാദങ്ങള്‍ക്കും വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്കും ശേഷം രണ്ട് കൊല്ലത്തിന് ശേഷമാണ് എബിവിബി സര്‍വകലാശാലയിലെ പ്രധാന സീറ്റുകളില്‍ വിജയിക്കുന്നത്. കഴിഞ്ഞ തവണ എസ്എഫ്‌ഐ-എഎസ്എ സഖ്യം വിജയിച്ച സീറ്റുകള്‍ ആണ് ഇത്തവണ എബിവിപി തൂത്തുവാരിയത്.

https://www.azhimukham.com/campus-whats-the-future-of-sfi-asa-alliance-in-hyderabad-central-university-by-kr-dhanya/

Next Story

Related Stories