UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘താൻ കലർപ്പില്ലാത്ത ഇന്ത്യക്കാരൻ’: വിദേശ പൗരനെന്ന് മുദ്രകുത്തി അറസ്റ്റിലായ മുൻ സൈനികൻ പറയുന്നു

തനിക്ക് നേരിട്ട ദുരനുഭവം വിഷയത്തിൽ ഒരു വഴിത്തിരിവാകുമെന്ന് കരുതുന്നു എന്നും മുഹമദ‌് സനാവുള്ള പറയുന്നു.

താൻ കലർപ്പില്ലാത്ത ഇന്ത്യക്കാരനാണെന്ന് ദേശീയപൗരത്വ രജിസ‌്റ്ററില്‍ (എൻആർസി) പേരില്ലാത്തതിനാല്‍ ഇന്ത്യന്‍ പൗരനല്ലെന്ന് മുദ്രകുത്തപ്പെട്ട് അറസ്റ്റിലായ കാര്‍‌ഗില്‍ യുദ്ധവീരൻ മുൻ സുബേദാർ മുഹമദ‌് സനാവുള്ള. ഗുവാഹത്തി ഹൈക്കോടതിയുടെ ഇടപെടലിലൂടെ മോചിതനായ അദ്ദേഹം എൻഡിടിവിക്ക് നല്‍കി അഭിമുഖത്തോട് പ്രതികരിക്കുകയായിരുന്നു.

മൂന്ന‌് പതിറ്റാണ്ടോളം സൈനിക സേവനം നടത്തിയ തനിക്ക് അവസാനം ലഭിച്ചതെന്താണ്. യാഥാർഥ്യം നിങ്ങൾ മനസിലാക്കണം, താൻ കലർപ്പില്ലാത്ത ഇന്ത്യക്കാരനാണ്. തന്നെ വിദേശിയെന്ന് മുദ്രകുത്തുമെന്ന ഒരിക്കൽ പോലും കരുതിയിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. 30 വർഷം സൈനികനായിരുന്നു ഞാൻ, എന്നിട്ടും എനിക്ക് ലഭിച്ചത് ഇതാണ്. എന്നാൽ തനിക്ക് നേരിട്ട ദുരനുഭവം വിഷയത്തിൽ ഒരു വഴിത്തിരിവാകുമെന്ന് കരുതുന്നു എന്നും മുഹമദ‌് സനാവുള്ള പറയുന്നു.

ദുരൂഹമായി ഇന്ത്യയിലേക്ക‌് കുടിയേറിയ വ്യക്തിയാണ‌് സനാവുള്ളയെന്നും അദ്ദേഹത്തിന്റെ ഭാര്യയുടെ പൗരത്വം സംബന്ധിച്ചും സംശയമുണ്ടെന്നും റിപ്പോർട്ട് പ്രകാരമായിരുന്നു അറസ്റ്റ്. അസം സ്വദേശിയായ മുഹമ്മദ് സനാവുള്ള തന്റെ ആര്‍മി റിട്ടേയര്‍മെന്റിന് ശേഷം അസാം ബോര്‍ഡര്‍ പൊലിസില്‍ സബ് ഇന്‍സ്‌പെക്ടറായിരുന്നു. അനധികൃത കുടിയേറ്റക്കാരെ തടയുന്നതിനുള്ള പ്രത്യേക യൂണിറ്റാണിത്. ഈ യൂണിറ്റ് തന്നെയാണ് ഇപ്പോള്‍ സനാവുള്ളയെ അറസ്റ്റ് ചെയ്തത്.

സനാവുള്ളയെ മോചിപ്പിക്കാന്‍ ഗുവാഹത്തി ഹൈക്കോടതി ഉത്തരവ് പ്രകാരം മോചനം സാധ്യമാവുകയായിരുന്നു. മൂന്ന‌് പതിറ്റാണ്ടോളം സൈനികസേവനം നടത്തിയ ആദ്ദേഹത്തെ ജാമ്യത്തിൽ വിടാന്‍ നിര്‍ദേശിച്ച കോടതി കേന്ദ്രസർക്കാരിനും സംസ്ഥാന സർക്കാരിനും പ്രതിരോധമന്ത്രാലയത്തിനും എൻആർസിക്കും അന്വേഷണ ഉദ്യോഗസ്ഥനും നോട്ടീസ‌് അയക്കുകയും ചെയ്തു.

പാലക്കാട് ഒരു ‘ഖാപ്’ പഞ്ചായത്തുണ്ട്, തലപ്പത്ത് ഒരു സിപിഎം പ്രാദേശിക നേതാവും; 11 വര്‍ഷത്തെ ഊരുവിലക്കിന്റെ ഞെട്ടിക്കുന്ന കഥയുമായി ഒരു കുടുംബം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍