UPDATES

വിപണി/സാമ്പത്തികം

ഐബിഎം 2000 ജീവനക്കാരെ പിരിച്ചുവിട്ടു

പ്രകടനത്തില്‍ പിന്നില്‍ നില്‍ക്കുന്നവരെയും മത്സരത്തിന് ശേഷിയില്ലാത്തവരെയുമാണ് പുറത്താക്കിയതെന്ന് കമ്പനി പറയുന്നു.

സാങ്കേതിക വിദ്യാ രംഗത്തെ ആഗോള ഭീമൻ കമ്പനിയായ ഐബിഎം ജീവനക്കാരെ വെട്ടിച്ചുരുക്കുന്നു. കമ്പനിയുടെ ഘടനയില്‍ ചെറിയ മാറ്റം വരുത്തുന്നെന്ന് റിപ്പോർട്ടുകൾക്ക് പിന്നാലെയാണ്2000 ജീവനക്കാരെ പിരിച്ചുവിട്ടതെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ 3,50,600 ജീവനക്കാരാണ് കമ്പനിയില്‍ ഉണ്ടായിരുന്നത്. ഇതിന്റെ ഒരു ശതമാനത്തോളം വരുന്നവരെയാണ് ഇപ്പോൾ പുറംതള്ളിയിരിക്കുന്നത്.

അതേസമയം, ചെറിയൊരു വിഭാഗം വരുന്ന ജീവനക്കാരെ പുറത്താക്കിയതായി ഐബിഎം സ്ഥിരീരിച്ചിട്ടുണ്ട്. പ്രകടനത്തില്‍ പിന്നില്‍ നില്‍ക്കുന്നവരെയും മത്സരത്തിന് ശേഷിയില്ലാത്തവരെയുമാണ് പുറത്താക്കിയതെന്ന് കമ്പനി പറയുന്നു. ഐടി രംഗത്തെ സുപ്രധാന മേഖലകളിലേക്ക് കമ്പനി പ്രവേശിക്കാൻ പോവുകയാണ്. കമ്പനിയുടെ മൂല്യങ്ങൾക്കാണ് വിലവിൽ മുൻഗണന നൽകുന്നത്. പുതിയ ഉപഭോക്താക്കളെ കണ്ടെത്തേണ്ടതുണ്ട്. കമ്പനിയുടെ ആൾക്കരുത്തിനെ ക്രമീകരിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും ഐബിഎം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

എന്നാൽ ഐബിഎം ജീവനക്കാരെ പിരിച്ച് വിടുന്നെന്ന് വാള്‍സ്ട്രീറ്റ് ജേർണലും സിഎന്‍ബിസിയും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആറു വർഷത്തിനിന് ശേഷം കമ്പനിയുടെ വരുമാനത്തിൽ ഒരു ശതമാനം വർധനവന് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഐബിഎമ്മിന്റെ നടപടി.

ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മരണം, തെറ്റായ കീമോതെറാപ്പി: എന്തുകൊണ്ട് മെഡിക്കൽ ഓംബുഡ്സ്മാൻ അനിവാര്യം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍