UPDATES

ഹൈക്കമ്മീഷണറുടെ ഇഫ്താറിനെത്തിയവരെ ഭീഷണിപ്പെടുത്തിയെന്ന പരാതി: പാകിസ്താനെ ശക്തമായ പ്രതിഷേധമറിയിച്ച് ഇന്ത്യ

നയതന്ത്ര ബന്ധത്തിലെ അടിസ്ഥാന തത്വങ്ങളുടേയും മര്യാദകളുടേയും ലംഘനമാണിത് എന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. സുരക്ഷാ ഏജന്‍സികളുടെ ഈ പ്രതിലോമ നടപടി അന്വേഷിക്കണം എന്നും പാകിസ്താന്‍ ഗവണ്‍മെന്റിനോട് ഇന്ത്യ ആവശ്യപ്പെട്ടു.

ഇസ്ലാമബാദില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറുടെ ഇഫ്താര്‍ വിരുന്നിനെത്തിയവരെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചും മറ്റും പരിപാടി തടഞ്ഞ നടപടിയില്‍ പാകിസ്താനെ ഇന്ത്യ ശക്തമായ പ്രതിഷേധമറിയിച്ചു. ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വഴിയാണ് സര്‍ക്കാര്‍ പ്രതിഷേധമറിയിച്ചത്. ഇത് പാകിസ്താനി ഏജന്‍സികളുടെ ആസൂത്രിത നടപടിയാണ് എന്ന് ഇന്ത്യ ആരോപിച്ചു. നയതന്ത്ര ബന്ധത്തിലെ അടിസ്ഥാന തത്വങ്ങളുടേയും മര്യാദകളുടേയും ലംഘനമാണിത് എന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. സുരക്ഷാ ഏജന്‍സികളുടെ ഈ പ്രതിലോമ നടപടി അന്വേഷിക്കണം എന്നും പാകിസ്താന്‍ ഗവണ്‍മെന്റിനോട് ഇന്ത്യ ആവശ്യപ്പെട്ടു.

ഇഫ്താര്‍ വിരുന്നിനെത്തിയ വാഹനങ്ങള്‍ തടഞ്ഞ് തിരിച്ചയയ്ക്കുന്നതിന്റെ വീഡിയോ പുറത്തുവരുകയും വലിയ വിവാദമാവുകയും ചെയ്തിരുന്നു. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനേയും പ്രസിഡന്റ് ആരിഫ് ആല്‍വിയേയും വിരുന്നിന് ക്ഷണിച്ചിരുന്നെങ്കിലും ഇരുവരം എത്തിയില്ല. പാകിസ്താനിലെ രാഷ്ട്രീയ കക്ഷി നേതാക്കള്‍, സമുദായ നേതാക്കള്‍, സൂഫി പണ്ഡിതര്‍, വിദ്യാഭ്യാസ വിദഗ്ധര്‍, എഴുത്തുകാര്‍ തുടങ്ങിയവര്‍ക്കെല്ലാം ക്ഷണമുണ്ടായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍