ന്യൂസ് അപ്ഡേറ്റ്സ്

ഫ്ലക്സ് ഉപയോഗിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ക്കെതിരെ ക്രിമിനൽ കേസടുക്കണം: ഹൈക്കോടതി

നീക്കം ചെയ്യുന്ന ബോർഡുകൾ  പൊതു സ്ഥലത്ത് കൂട്ടിയിടുന്ന പ്രവണത ഒഴിവാക്കണം.

നിരോധനം ലംഘിച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫ്ലക്സ് ഉപയോഗിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കെതിരെ കർശന നടപടി വേണമെന്ന് ഹൈക്കോടതി. നിയമവിരുദ്ധമായി സ്ഥാപിക്കുന്ന ഫ്ലക്സുകൾക്ക് പിഴ ഈടാക്കണം. ഇത്തരക്കാർക്കെതിരെ ക്രിമിനൽ കേസടുക്കണമെന്നും കോടതി ചൂണ്ടിക്കാട്ടുന്നു.

പിടിച്ചെടുക്കുന്ന ഫ്ലക്സുകൾ രാഷ്ട്രീയ പാർട്ടികളെ തന്നെ തിരിച്ചേൽപ്പിക്കണം. നീക്കം ചെയ്യുന്ന ബോർഡുകൾ  പൊതു സ്ഥലത്ത് കൂട്ടിയിടുന്ന പ്രവണത ഒഴിവാക്കണം. ഇവ നശിപ്പിക്കേണ്ട ഉത്തരവാദിത്വം പാർട്ടികൾക്ക് തന്നെ നൽകണമെന്നും ഹൈക്കോടതി വ്യക്തമാക്കുന്നു.

അനധികൃതമായി ഫ്ലക്സ് സ്ഥാപിക്കുന്നവർക്കെതിരെ കേസെടുക്കണം. നടപടി എടുത്തില്ലെങ്കിൽ ഉത്തരവാദിത്വം ഉത്തരവാദിത്തം പൊലീസ് ഉദ്യോഗസ്ഥർക്കാണ്. ഇത്തരം നിയമ ലംഘനങ്ങളിൽ നടപടി ബന്ധപ്പെട്ട ജില്ലാ കളക്ടർമാർ ഉറപ്പാക്കേണ്ടതുണ്ടെന്നും ഹൈക്കോടതി നിർ‌ദേശം പറയുന്നു.

സംസ്ഥാനത്ത് ഫ്ലെക്സും മണ്ണിൽ അലിഞ്ഞു ചേരാത്ത സാമഗ്രികളും തിരഞ്ഞെടുപ്പു പ്രചാരണത്തിനുപയോഗിക്കുന്നത് നേരത്തെ തന്നെ ഹൈക്കോടതിയും തിരഞ്ഞെടുപ്പ് കമ്മീഷനും വിലക്കിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഹരിത പ്രോട്ടോകോൾ കർശനമാക്കിക്കൊണ്ടായിരുന്നു സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ ഫ്ലക്സ് നിരോധന ഉത്തരവ് പുറത്തിറക്കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍