TopTop
Begin typing your search above and press return to search.

കർണാടക മന്ത്രി ഡി കെ ശിവകുമാറിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ആദായ നികുതി വകുപ്പ്

കർണാടക മന്ത്രി ഡി കെ ശിവകുമാറിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ആദായ നികുതി വകുപ്പ്
കർണാടക ജലവിഭവ വകുപ്പുമന്ത്രിയും സർക്കാർ രൂപീകരണത്തിന് ചുക്കാൻ പിടിച്ച് വ്യക്തിയുമായ ഡി.കെ ശിവകുമാറിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാനൊരുങ്ങി ആദായ നികുതി വകുപ്പ്. മന്ത്രിക്കെതിരെയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും അനധികൃത സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉടൻ ഉത്തരവിടുമെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. വ്യാജ നികുതി റിട്ടേൺ ഫയൽ ചെയ്തത് ഉൾപ്പെടെയുള്ള ക്രമക്കേടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ ഭാഗമായി ശിവകുമാറിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇതിന് പിറകെയാണ് നീക്കം

ശിവകുമാറിന്റെ സ്ഥാപനങ്ങളിൽ 2017ൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡുകളെ തുടർന്നുള്ള 5 കേസുകളിലാണ് നടപടി.
രാജ്യസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഗുജറാത്തിൽ നിന്നുള്ള 47 കോൺഗ്രസ് എംഎൽഎമാരെ കർണാടകയിലെ ബിഡദിയിലെ റിസോർട്ടിൽ താമസിപ്പിച്ചതിനു പിന്നാലെയായിരുന്നു റെയ്ഡുൾപ്പെടെയുള്ള നടപടികൾ. കർണാടകയിൽ സർക്കാർ രൂപീകരണത്തിനുള്ള ബിജെപി ശ്രമങ്ങളെ മുളയിലേ നുള്ളുന്നതിനുള്ള കോൺഗ്രസ് ജെഡിഎസ് സംഖ്യനീക്കങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്യക്തിയാണ് രാജ്യത്തെ സമ്പന്ന രാഷ്ട്രീയക്കാരിൽ ഒരാളായ ശിവകുമാർ. 2018ൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയത് പ്രകാരം 840 കോടി രൂപയുടെ ആസ്തിയുള്ള വ്യക്തമാക്കുന്നത്.

അതേസമയം, ഡി.കെ. ശിവകുമാറിനെതരായി നടപടികൾ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഖനന അഴിമതി കേസിൽ യുപി മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി (എസ്പി) നേതാവുമായ അഖിലേഷ് യാദവിനെതിരെയും സമാനമായ നീക്കം നടന്നിരുന്നു.
സിബിഐയുടെ ഈ നീക്കത്തിന് പിറകെയാണ് ശിവകുമാറിനെതിരായ നീക്കം. പ്രതിപക്ഷ നിരയിലെ പ്രബല നേതാക്കളെ ഒന്നടങ്കം കുടുക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ഗൂഢാലോചനയാണ് ഇതെന്നും കോൺഗ്രസ് ആരോപിക്കുന്നു. അഖിലേഷിനെ ചോദ്യം ചെയ്യാനുള്ള നീക്കം സർക്കാരിന്റെ ഏകാധിപത്യ നടപടിയാന്ന ആരോപിച്ച് കഴിഞ്ഞ ദിവസം പാർലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷ കക്ഷികൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

Next Story

Related Stories