TopTop
Begin typing your search above and press return to search.

റായ്ബറേലിയിൽ സോണിയക്ക് എതിരാളിയായി മുൻ കോൺഗ്രസ് നേതാവ്

റായ്ബറേലിയിൽ സോണിയക്ക് എതിരാളിയായി മുൻ കോൺഗ്രസ് നേതാവ്

യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിക്ക് എതിരാളിയായി റായ്ബറേലിയിൽ മുൻ കോൺഗ്രസ് നേതാവ്. കോൺഗ്രസ് വിട്ട് പാർട്ടിയിലെത്തിയ മുൻ ഉത്തർ പ്രദേശ് എംഎൽസി ദിനേഷ് പ്രതാപ് സിങ്ങിനെയാണ് ബിജെപി കോൺഗ്രസിന്റെ അഭിമാന സീറ്റുകളിലൊന്നായ റായ്ബറേലിയിൽ നിയോഗിച്ചിരിക്കുന്നത്. ബുധനാഴ്ച പുറത്തിറക്കിയ ആറുപേരുൾപ്പെട്ട സ്ഥാനാർഥി പട്ടികയിലാണ് ദിനേഷ് പ്രതാപിന്റെ റായ്ബറേലി സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. റായ്ബറേലിക്ക് പുറമെ യുപിയിലെ തന്നെ മയിൻപുരി, അസംഗഡ് എന്നിവിടങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പട്ടിയാണ് ഇന്നലെ പുറത്തിറക്കിയത്.

2018 ലാണ് ദിനേഷ് പ്രതാപ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേക്കേറുന്നത്. 2016 ൽ‌ രണ്ടാം തവണയും കോൺഗ്രസ് ടിക്കറ്റിൽ യുപി ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിറകെയായിരുന്നു നടപടി. ദിനേഷ് പ്രതാപിന്റെ സ്ഥാനാർത്ഥിത്തോടെ റായ്ബറേലിയിലെ അസംതൃപ്ത കോൺഗ്രസ് വോട്ടുകൾ സമാഹരിക്കുകയാണ് ബിജെപി ലക്ഷ്യമാക്കുന്നത്. 2004 മുതൽ സോണിയ പ്രതിനിധാനം ചെയ്യുന്ന മണ്ഡലമാണ് റായ്ബറേലി.

അതേസമയം, സമാജ് വാദി പാർട്ടി നേതാവ് മുലായം സിങ്ങ് യാദവ് സ്ഥാനാർത്ഥിയാവുന്ന മയിൻപുരിയിലും ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രേം സിങ്ങ് സഖ്യയാണ് ഇവിടെ ബിജെപി സ്ഥാനാർത്ഥി. എന്നാൽ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്താന്‍ തയ്യാറായിട്ടില്ല.


Next Story

Related Stories