UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ട്രെയിൻ യാത്ര സുഖകരമാക്കാൻ മസാജിങ്ങുമായി റെയിൽവേ

ഇൻഡോറിൽനിന്ന‌് ആരംഭിക്കുന്ന 39 ട്രെയിനിലാണ‌് തുടക്കമെന്ന മസാജിങ് സർവീസ് ആരംഭിക്കുന്നത്.

യാത്രക്കാർക്ക‌് സവാരി സുഖകരമാക്കാൻ വ്യത്യസ്ഥ നടപടിയുമായി ഇന്ത്യന്‍ റെയിൽവെ. യാത്രികർക്കായി ട്രെയിനുകളിൽ മസാജിങ് ഏർപ്പെടുത്താനൊരുങ്ങുകയാണ് അധികൃതർ. ഒരു തവണത്തേക്ക‌് 100 രൂപനിരക്കിലായിരിക്കകും മസാജിങ്ങിനുള്ള ചാർജ്ജ്. അധികവരുമാനത്തിനൊപ്പം, ദീർഘദൂര സർവീസുകളിലടക്കം സുഖകരമായ യാത്രയും നൽകുകയാണ് ഇതിലൂടെ റെയിൽവേ ലക്ഷ്യമിടുന്നത‌്.

ഇൻഡോറിൽനിന്ന‌് ആരംഭിക്കുന്ന 39 ട്രെയിനിലാണ‌് തുടക്കമെന്ന മസാജിങ് സർവീസ് ആരംഭിക്കുന്നത്. രത‌്ലം ഡിവിഷനിൽനിന്നാണ‌് ഈ നിർദേശം വന്നതെന്ന‌് അധികൃതർ അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്ന സർവീസ് വിജയമായാൽ മറ്റു സർവീസുകളിലും വ്യാപിപ്പിക്കാനും റെയിൽ വേ തയ്യാറെടുക്കുകയാണ്.

അതേസമയം, യാത്രക്കാർക്ക‌് കൂടുതൽ സൗകര്യമേർപ്പെടുത്തുകയാണ‌് ലക്ഷ്യമെന്ന‌് റെയിൽവേ ബോർഡ‌് മീഡിയ കമ്യൂണിക്കേഷൻ ഡയറക‌്ടർ രാജേഷ‌് വാജ‌്പേയി പറഞ്ഞു.

‘വിപ്ലവത്തിന്റെ ഗായകൻ’ സിറിയൻ ഫുട്ബോളർ ആഭ്യന്തര യുദ്ധത്തിൽ കൊല്ലപ്പെട്ടു

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍