UPDATES

പ്രവാസം

യുഎഇയുടെ ആദ്യ ഗോൾഡ് കാർഡ് എംഎ യൂസഫലിക്ക്, ലഭ്യമായത് സ്ഥിര താമസത്തിനുള്ള ആജീവനാന്ത വിസ

മേയ് 21നായിരുന്നു യുഎഇ വൈസ് പ്രസി‍ഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗോൾഡ് കാർഡ് പ്രഖ്യാപിച്ചത്.

ലുലു ഗ്രൂപ്പ് ചെയർമാനും പ്രമുഖ പ്രവാസി വ്യവസായിയുമായ എം.എ.യൂസഫലിക്ക് യുഎഇയിൽ സ്ഥിര താമസത്തിനുള്ള ആദ്യ ഗോൾഡ് കാർഡ് വീസ. ഗോൾഡ് കാർഡ് വീസ പതിച്ച പാസ്പോർട്ട് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിൽ നിന്നും അദ്ദേഹം കഴിഞ്ഞ ദിവസം ഏറ്റുവാങ്ങി. രാജ്യത്ത് 100 ബില്യൻ നിക്ഷേപമുള്ള 6800 നിക്ഷേപകർക്കാണ് ആദ്യ ഘട്ടത്തിൽ ആജീവനാന്ത വീസയായ ഗോൾഡ് കാർഡ് അനുവദിക്കുന്നത്. ഇതിൽ ആദ്യത്തേതാണ് യുസഫലിക്ക് നൽകിയത്. ജനറൽ ഡയറക്ടഴ്സ് ഒാഫ് റസി‍ഡൻസി എക്സിക്യുട്ടീവ് ഡയറക്ടർ ബ്രി. സയീദ് അൽ ഷംസി യൂസഫലിക്ക് ഗോൾഡ് കാർഡ് കൈമാറി.

രാജ്യത്തേത്ത് കൂടുതൽ വിദേശ നിക്ഷേപങ്ങൾ ക്ഷണിക്കുന്നതിനായാണ് യുഎഇ സർക്കാർ ദീർഘകാല, ഗോൾഡ് കാർഡ് വീസാ അനുവദിക്കുന്നത്. അഞ്ച്, 10 വർഷത്തേയ്ക്കുള്ള ദീർഘകാല വീസയും അടുത്തിടെ യുഎഇ ആരംഭിക്കുകയും ഇന്ത്യൻ വ്യവസായികളായ വാസു ഷ്റോഫ്, ഖുഷി ഖത് വാനി, റിസ്‌വാൻ സാജൻ, ഡോ.ആസാദ് മൂപ്പൻ എന്നിവർക്ക് ലഭിച്ചിരുന്നു. 200ലേറെ രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാരാണാ നിലവിൽ യുഎഇയിലുള്ളത്.

ഇക്കഴിഞ്ഞ മേയ് 21നായിരുന്നു യുഎഇ വൈസ് പ്രസി‍ഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗോൾഡ് കാർഡ് പ്രഖ്യാപിച്ചത്. മികച്ച കഴിവുകളുള്ളവരെയും രാജ്യത്തിന്റെ വളർച്ചയ്ക്കു സഹായിക്കുന്നവരേയും കൂടെക്കൂട്ടുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നായിരുന്നു ഇതിനെ വിശേഷിപ്പിച്ചത്.

അതേസമയം, യുഎഇയിൽ സ്ഥിര താമസത്തിനായുള്ള ഗോൾഡ് കാർഡ് സമ്പ്രദാത്തിതിൽ ആദ്യം തന്നെ പരിഗണിച്ചതിൽ താൻ അങ്ങേയറ്റം നന്ദിയുള്ളവനും വിനയാന്വിതനുമാണെന്ന് എംഎ യുസഫലി പ്രതികരിച്ചു. യുഎഇയുടെ പ്രഥമ ഗോൾഡ് കാർഡ് തനിക്ക് ലഭിച്ചത് ആഗോള നിക്ഷേപക സമൂഹത്തിനുള്ള ആദരവായി കാണുന്നു. ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ദിനമാണെന്നും അദ്ദേഹം വ്യക്തമാക്കി. 1973 മുതൽ നാലര പതിറ്റാണ്ടിലധികം യുഎഇയിൽ ജീവിക്കുന്ന തനിക്ക് ഇപ്പോഴും യുഎഇ തന്നെയാണ് അഭയ സ്ഥാനം. താൻ സ്വപ്‌നം കണ്ടതിലധികം നൽകി യുഎഇ തന്നെ സ്വീകരിക്കുകയായിരുന്നെന്നും യൂസഫലി പറയുന്നു.

മലപ്പുറത്തെ മാറ്റിമറിക്കുന്ന പെണ്‍കുട്ടികള്‍; ശൈശവ വിവാഹ ഇരകളല്ല, പഠിച്ചു മുന്നേറാന്‍ കൊതിക്കുന്ന മിടുക്കികളാണ് അവര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍