ന്യൂസ് അപ്ഡേറ്റ്സ്

ബലാല്‍സംഗക്കേസ്: ജലന്ധര്‍ ബിഷപ്പിനെ കസ്റ്റഡിയില്‍ എടുത്തേക്കും

മേഖലയിലെ ക്രമസമാധാന നില കൂടി കണക്കിലെടുത്തായിരിക്കും നടപടി ഉണ്ടാകു എന്നും റിപോര്‍ട്ടുകള്‍ പറയുന്നു. ജലന്ധറിലെ പാസ്റ്ററല്‍ സെന്ററിലാണ് ഇപ്പോള്‍ തെളിവെടുപ്പ് നടക്കുന്നത്.

ജലന്ധര്‍  ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി കന്യാസ്ത്രീ ഉയര്‍ത്തിയ ബലാല്‍സംഗ പരാതിയില്‍ ജലന്ധറില്‍ പ്രത്യേക അന്വേഷണ സംഘം നടത്തിവരുന്ന മൊഴിയെടുപ്പ്  ഇന്നും തുടരുന്നു. നടപടിയില്‍ ബിഷപ്പിനെതിയായി സുപ്രധാന മൊഴി ലഭിച്ചതായും റിപോര്‍ട്ടുകള്‍ പറയുന്നു. ഇതോടെ ബിഷപ്പിനെ കസ്റ്റഡിയിലെടുക്കാനുള്ള നടപടികള്‍ അരംഭിച്ചതായും റിപോര്‍ട്ടുകളുണ്ട്. മേഖലയിലെ ക്രമസമാധാന നില കൂടി കണക്കിലെടുത്തായിരിക്കും നടപടി. ജലന്ധറിലെ പാസ്റ്ററല്‍ സെന്ററിലാണ് ഇപ്പോള്‍ തെളിവെടുപ്പ് നടക്കുന്നത്.

കഴിഞ്ഞ ദിവസത്തേതിന് സമാനമായി വൈദികരുടെ ഉള്‍പ്പെടെയുള്ള മൊഴിയെടുപ്പാണ് ഇന്നും നടക്കുന്നത്. കന്യാസ്ത്രീകളെ ബിഷപ്പ് മുറിയിലേക്ക് വിളിപ്പിച്ചിരുന്നുവെന്നും മോശം അനുഭവം ഉണ്ടായതുമായി ഇവര്‍ പരാതിപ്പെട്ടിരുന്നുവെന്ന് വൈദികര്‍ മൊഴി നല്‍കിയാതായാണ് വിവരം. പോലീസ് നല്‍കിയ ചോദ്യാവലിയില്‍ ബിഷപ്പ് നല്‍കിയ മറുപടിയില്‍ വൈരുദ്ധ്യം കണ്ടെത്തിയതായം റിപോര്‍ട്ടുകളുണ്ട്. ഇതോടെയാണ് കസറ്റഡി അടക്കമുള്ള നടപടികളുമായി പോലീസ് മുന്നോട് പോവുന്നത്. എന്നാല്‍ ബിഷപ്പിനെതിരേ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നാണ് വിവരം. അതിനിടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീകള്‍ക്കൊപ്പം മാസത്തില്‍ ഒരു തവണ നടത്തിയിരുന്ന പ്രാര്‍ത്ഥനാ യോഗം അടുത്തിടെ നിര്‍ത്തിവച്ചതിന്റെ കാരണവും അന്വേഷണസംഘം തേടുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍