സാമ്പത്തിക പ്രതിസന്ധി രൂക്ഷമാതോടെ ജെറ്റ് എയർവേസ് ഇന്നു മുൽ എല്ലാ സർവീസുകളും താൽക്കാലികമായി നിർത്തുന്നു. ഇന്ന് രാത്രി 10.30 ന് നടത്തുന്ന അവസാന സർവിസോടെ എല്ലാ സർവീസുകളും താൽക്കാലികമായി നിർത്തുന്നുന്നെന്നാണ് അറിയിപ്പ്. വ്യാഴാഴ്ച മുതലുള്ള എല്ലാ ആഭ്യന്തര/അന്താരാഷ്ട്ര സർവീസുകളും റദ്ധാക്കിയാതായി കമ്പനി അറിയിച്ചു.
ഇപ്പോഴുള്ള സാമ്പത്തികാവസഥയില് സര്‍വ്വീസുകള്‍ തുടര്‍ന്നുകൊണ്ട് പോകാനാകില്ലെന്ന് കമ്പനി വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള അവസാന ശ്രമവും പരാജയപ്പെട്ടതോടെയാണ് സര്‍വ്വീസുകള്‍ നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചത്. അടിയന്തിര പ്രശ്നപരിഹാരത്തിനായി 400 കോടി രൂപ സമാഹരിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. വായ്പയിലുടെ പണം സമാഹരിക്കാനായിരുന്നു കമ്പനിയുടെ ശ്രമം.
1993 ലാണ് ജെറ്റ് എയര്‍വേസ് വിമാന കമ്പനി സ്ഥാപിക്കുന്നത്. 124 വിമാനങ്ങളുമായി ഇന്ത്യയിലെ രണ്ടാമത്തെ വലിയ കമ്പനിയായിരുന്നു കഴിഞ്ഞ ജനുവരി വരെ ജെറ്റ് എയർവേസ്. ഒരുകാലത്ത് രാജ്യത്തെ ഏറ്റവും ലാഭത്തിലും മുൻപന്തിയിലും പ്രവർത്തിച്ചിരുന്ന ജെറ്റ് എയര്‍വേസ് അടുത്തിടെയാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയത്. 19 വിമാനങ്ങളാണ് ജെറ്റ് എയര്‍വേസിന്റേതായുള്ളത്. ഇതിൽ അറ്റകുറ്റ പണികള്‍ക്കായി 24 വിമാനങ്ങള്‍ സര്‍വീസില്‍ നിന്ന് പിന്‍വലിച്ചതിന് പിന്നാലെയാണ് പ്രതിസന്ധി രൂക്ഷമായത്. ഇതോടെ കടം വർധിക്കുകയും ജീവനക്കാരുടെ ശമ്പള വിതരണം ഉൾപ്പെടെ മുടങ്ങുകയുമായിരുന്നു. നിലവില്‍ 100 കോടി ഡോളറിന്റെ കടമാണ് ജെറ്റ് എയര്‍വേസിനുള്ളത്.
പ്രതിസന്ധിയെ തുടർന്ന് രാജ്യാന്തര സര്‍വ്വീസുകള്‍ ജെറ്റ് എയര്‍വേസ് നേരത്തേ നിര്‍ത്തി വച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ 35- 40 വിമാനങ്ങൾ മാത്രമാണ് സർവീസ് നടത്തി വന്നിരുന്നത്. എന്നാൽ 6 വിമാനങ്ങൾ മാത്രമാണ് ഇന്ന് സർവീസ് നടത്തിയത്. ഇവയാണ് താൽക്കാലികമായെങ്കിലും ഇന്നുമുതൽ പ്രവർത്തനം അവസാനിപ്പിക്കുന്നത്.