ന്യൂസ് അപ്ഡേറ്റ്സ്

ജിഷ്ണു പ്രണോയ് മരിച്ചിട്ട് രണ്ട് വർഷം; എങ്ങുമെത്താതെ സിബിഐ അന്വേഷണം

കോളേജ് മാനേജ്മെന്റ് സാക്ഷികളായ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുകയാണെന്ന് ആരോപണം.

കേരളത്തെ പിടിച്ചുലച്ച ജിഷ്ണു പ്രണോയുടെ മരണത്തിന് രണ്ട് വർഷം പിന്നിടുന്നു. നിരവധി വിവാദങ്ങൾക്ക് വഴിവച്ച പാമ്പാടി നെഹ്രു കോളജ് വിദ്യാർത്ഥിയായിരുന്ന ജിഷ്ണുവിന്റെ മരണത്തിൽ നിലവിൽ സിബിഐ അന്വേഷണം പുരോഗമിക്കുമ്പോഴും ഏക മകന്റെ ഒാർമയിൽ കഴിയുകയാണ് മാതാവ് മഹിജ. 2017 ജനുവരി ആറിനാണ് പാമ്പാടി നെഹ്റു കോളേജിലെ ഹോസ്റ്റലിൽ ജിഷ്ണു പ്രണോയ് ദുരൂഹസാഹചര്യത്തിൽ മരിച്ചത്. കോളജ് അധികൃതരുടെ പീഡനത്തെ തുടർന്നായിരുന്നു ജിഷ്ണുവിന്റെ ആത്മഹത്യയെന്നായിരുന്നു ആരോപണം.

എന്നാൽ കോളജ് അധിതർ ഉൾപ്പെടെ വിദ്യാർത്ഥിയെ മർദിച്ചിരുന്നെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.ലോക്കൽ പൊലീസ് അന്വേഷണം ആരംഭിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. എന്നാൽ അന്വേഷണത്തിൽ കാര്യമായ പുരോഗിതിയുണ്ടായില്ല. കേസ് സിബിഐക്ക് വിടണമെന്നും ആവശ്യം ഉയർന്നു. ഇതോടെ ഏറെ രാഷ്ട്രീയവിവാദങ്ങളുയർത്തിയ കേസ് ഏറ്റെടുക്കാൻ സുപ്രീംകോടതി നിർദേശിക്കുകയായിരുന്നു. കേസ് ഏറ്റെടുത്ത് ഒരുവർഷം പിന്നിടുമ്പോഴും പ്രധാന സാക്ഷികളുടെ മൊഴിയെടുക്കാന്‍ പോലും സിബിഐയ്ക്ക് കഴിഞ്ഞിട്ടില്ല. കോളേജ് മാനേജ്മെന്റ് സാക്ഷികളായ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുകയാണെന്നും അതിനാൽ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാവുന്നില്ലെന്നും സുപ്രീംകോടതിയെ അറിയിക്കാനാണ് സിബിഐ തീരുമാനം.

അതേസമയം, കേസിൽ സാക്ഷികളായ വിദ്യാർത്ഥികളെ ഉൾപ്പെടെ ഭീഷണിപ്പെടുത്തി ഇപ്പോൾ നടക്കുന്ന സിബിഐ അന്വേഷണവും അട്ടിമറിക്കപ്പെടുമോയെന്ന ആശങ്കയിലാണ് ജിഷ്ണുവിന്‍റെ കുടുംബം. എന്നാൽ മകന് നീതി ലഭിക്കുന്നത് വരെ പോരാട്ടം തുടരുമെന്നാണ് ജിഷ്ണുവിന്റെ അമ്മയുടെ നിലപാട്.

ജിഷ്ണു പ്രണോയ് കേസില്‍ മൊഴി കൊടുത്തു; വിദ്യാര്‍ത്ഥിയെ പരീക്ഷയില്‍ തോല്‍പ്പിച്ച് നെഹ്റു കോളേജ് മാനേജ്‌മെന്റിന്റെ വേട്ടയാടല്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍