UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജെഎൻയു വിദ്യാർത്ഥി നജീബിന്റെ തിരോധാനം; പരസ്യത്തിനായി മാത്രം 24.55 ലക്ഷം രൂപ ചിലവിട്ടെന്ന് ഡൽഹി പോലീസ്

എട്ടുമാസത്തെ ഡൽഹി പോലീസിന്റെ അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടാവാത്തതിനെ തുടർന്ന് പിന്നീട് കേസ് സി ബി െഎക്ക് കൈമാറുകായികുന്നു.

ഡൽഹി ജവർലാൽ നെഹ്രു സർവകലാശാലയിലെ വിദ്യാർത്ഥിയായിരുന്ന നജീബ് അഹമ്മദിനെ കാണാതായ കേസിൽ അന്വേഷണത്തിന്റെ ഭാഗമായി ഡൽഹി പോലീസ് പരസ്യത്തിനായി മാത്രം ചിലവിട്ടത് 24, 55,600 രൂപ. ടിവി റേഡിയോ, പത്രം പരസ്യങ്ങൾക്കായാണ് ഇത്രയും വലിയ തുക ഡൽഹി പോലീസ് ചിലവിട്ടതായി കണക്കുകൾ സൂചിപ്പിക്കുന്നത്. നജീബിനെ കാണാതായ ശേഷം ആദ്യം അന്വേഷണം നടത്തിയ ഡൽഹി പോലീസ് 2016 ഒക്ടാബർ മുതൽ 2017 മെയ് വരെയുള്ള കാലയളവിലെ കണക്കാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. എന്നാൽ എട്ടുമാസത്തെ അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടാവാത്തതിനെ തുടർന്ന് പിന്നീട് കേസ് സി ബി െഎക്ക് കൈമാറുകായികുന്നു.

അതേസമയം, നജീബിനെ കാണാതായി രണ്ട് വർഷം പിന്നിടുമ്പോൾ കേസ് അന്വേഷണം അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് സിബി െഎ. വിദ്യാർത്ഥിയെ കണ്ടെത്താനായില്ലെങ്കിലും നടപടികൾ അവസാനിപ്പിച്ച് റിപ്പോർട്ട് ഫയല്‍ ചെയ്യാൻ ഡല്‍ഹി ഹൈക്കോടതിയും അന്വേഷണ ഏജന്‍സിക്ക് അനുമതി നൽകിയിട്ടുണ്ട്. അന്വേഷണച്ചുമതലയില്‍നിന്നു സിബിഐയെ നീക്കി പ്രത്യേക സംഘത്തെ ഏല്‍പ്പിക്കണമെന്ന നജീബിന്റെ മാതാവിന്റെ ആവശ്യം ജസ്റ്റിസുമാരായ എസ്  മുരളീധര്‍, വിനോദ് ഗോയല്‍ എന്നിവരുടെ ബെഞ്ച് തള്ളിക്കൊണ്ടായിരുന്ന നടപടി.

2016 ഒക്ടോബര്‍ 15നാണ് ജെഎന്‍യുവിലെ എംഎസ്‌സി ബയോടെക്‌നോളജി വിദ്യാര്‍ത്ഥിയായിരുന്ന നജീബ് അഹമ്മദിനെ ക്യാംപസിലെ മഹി മാണ്ഡവി ഹോസ്റ്റലില്‍നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതാവുന്നത്. എബിവിപി പ്രവര്‍ത്തകരായ ചിലരും നജീബുമായി വാക്കു തര്‍ക്കമുണ്ടായിരുന്നു. ഇതിന് ശേഷം വിദ്യാർഥിയെ ആരും കണ്ടിട്ടില്ലെന്നാണ് പരാതി. ഈ സംഭവത്തിനു ശേഷം നജീബ് മാനസിക സംഘര്‍ഷത്തിലായിരുന്നെന്നും ഇതിന് ചികിത്സ തേടിപോയതാണെന്നുമായിരുന്നു പൊലീസ് ഭാഷ്യം. മകനെ കണ്ടെത്താന്‍ പൊലീസിനു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് 2016ല്‍ നജീബിന്റെ മാതാവ് ഫാത്തിമ നഫീസ് ഹൈക്കോടതിയെ സമീപിച്ചത്. ഡല്‍ഹി പൊലീസ് അന്വേഷിച്ച കേസ് ഒരു വര്‍ഷം മുന്‍പ് സിബിഐ ഏറ്റെടുത്തെങ്കിലും നജീബിനെ കണ്ടെത്താന്‍ സാധിച്ചില്ല.

അലോക് വര്‍മയെ വീണ്ടും പുറത്താക്കുമ്പോള്‍ ബാക്കിയാകുന്ന ചോദ്യങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍