Top

പറശ്ശിനിക്കടവ് കൂട്ടബലാൽസംഗം: അച്ഛനും ഡിവൈഎഫ്എെ നേതാവും ഉൾപ്പെടെ 7 പേർ കൂടി അറസ്റ്റിൽ; പത്താം ക്ലാസുകാരി നേരിട്ടത് ക്രൂരപീഡനം

പറശ്ശിനിക്കടവ് കൂട്ടബലാൽസംഗം: അച്ഛനും ഡിവൈഎഫ്എെ നേതാവും ഉൾപ്പെടെ 7 പേർ കൂടി അറസ്റ്റിൽ; പത്താം ക്ലാസുകാരി നേരിട്ടത് ക്രൂരപീഡനം
കണ്ണൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനിയെ കൂട്ടബലാൽസം​ഗം ചെയ്ത കേസിൽ കുട്ടിയുടെ അച്ഛൻ ഉൾപ്പെടെ ഏഴുപേർ കൂടി അറസ്റ്റിൽ. സജീൻ, ശ്യാം, വൈശാഖ്, ജിതിൻ തുടങ്ങിയവരാണ് ഇന്ന് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 12 ആയി. സംഭവവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് നിഖിലിനെയും അറസ്റ്റ് ചെയ്തതായാണ് സൂചന.  ആന്തൂരിലെ പ്രാദേശിക നേതാവായ നിഖിലിനെതിരെ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു.

കേസിൽ ലോ​ഡ്ജ് മാ​നേ​ജ​ര്‍ പ​വി​ത്ര​ന്‍, മാ​ട്ടൂ​ല്‍ സ്വ​ദേ​ശി​ക​ളാ​യ സ​ന്ദീ​പ്, ഷ​ബീ​ര്‍, ഷം​സു​ദ്ദീ​ന്‍, അ​യൂ​ബ് എ​ന്നി​വ​രെയാണ് ഇന്നലെ ത​ളി​പ്പ​റ​മ്പ് പ്രി​ന്‍​സി​പ്പ​ല്‍ എ​സ്ഐ ദി​നേ​ശ​നന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ അറസ്റ്റ് ചെയ്തത്. അതേസമയം മുൻപും പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുട്ടിയുടെ അച്ഛനെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. ബലാൽസംഗം വിവരം പുറത്തറിഞ്ഞതോടെ യുവജനങ്ങൾ നടത്തിയ മാർച്ചിൽ ഉൾപ്പെടെ പങ്കെടത്ത വ്യക്തിയായിരുന്നു അറസ്റ്റിലായ ഡിവൈഎഫ് എെ നേതാവ് നിഖിൽ.

ന​വം​ബ​ര്‍ 13 മുതൽ 19 വരെയുള്ള തീയതികൾക്കിടയിൽ പ​റ​ശി​നി​ക്ക​ട​വി​ലെ ലോ​ഡ്ജി​ല്‍ വ​ച്ചു പെ​ണ്‍​കു​ട്ടി​യെ കെ​ട്ടി​യി​ട്ട് മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ലാ​ണ് ലോ​ഡ്ജ് മാ​നേ​ജ​ര്‍ പ​വി​ത്ര​ന്‍ അടക്കമുള്ള പ്രതികളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഫെ​യ്സ്ബു​ക്ക് വ​ഴി പ​രി​ച​യ​പ്പെ​ട്ട അ​ഞ്ജ​ന എ​ന്ന യു​വ​തി​യാ​ണ് പ്ര​ലോ​ഭി​പ്പി​ച്ച് ത​ന്നെ ലോ​ഡ്ജി​ലെ​ത്തി​ച്ച​തെ​ന്ന് പെ​ൺ​കു​ട്ടി മൊ​ഴി ന​ൽ​കി​യി​രു​ന്നു. അ​ഞ്ജ​ന​യെ ക​ണ്ടെ​ത്താ​നുള്ള ശ്രമത്തിലാണ് പോലീസ്. എന്നാൽ ഇത് വ്യാജ  എെഡിയാണെന്ന നിലപാടിലാണ് പോലീസ്.

അതിനിടെ , ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​യാ​ക്കി​യ പെ​ണ്‍​കു​ട്ടി​യെ പി​ന്നീ​ട് ത​ളി​പ്പ​റ​മ്പ് മ​ജി​സ്‌​ട്രേ​റ്റ് മു​മ്പാ​കെ ഹാ​ജ​രാ​ക്കി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുട്ടിയുടെ അച്ഛന്റെ അറസ്റ്റെന്നും റിപ്പോർട്ടുകൾ പറയുന്നു.

അതിനിടെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയ്ക്ക് നേരെ ലോഡ്ജിൽ നടന്നത് കൊടുംക്രൂരതയെന്നാണ് റിപ്പോർട്ടുകൾ.  കുട്ടിയുമായി ബന്ധം ഉണ്ടാക്കിയ അഞ്ജന എന്ന ഫേസ്ബുക്ക്  പ്രൊഫൈലിന് പുറമെ അഞ്ജനയുടെ സഹോദരന്‍ എന്ന പേരിലും  സംഘം കുട്ടിയുമായി അടുപ്പം ഉണ്ടാക്കുകയായിരുന്നു. പരിചയപ്പെട്ട ആളെ തേടി പെണ്‍കുട്ടി പറശ്ശിനിക്കടവില്‍ എത്തിയപ്പോള്‍ ലോഡ്ജില്‍ എത്തിച്ച് കൂട്ട ബലാല്‍സംഗം ചെയ്യുകയായിരുന്നുമെന്നാണ് റിപ്പോർട്ട്.  പീഡനത്തിന്റെ ദൃശ്യങ്ങള്‍ സംഘം വീഡിയോയില്‍ പകര്‍ത്തിയതായും പൊലീസ് പറയുന്നു.

ഇതിനു ശേഷം  വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ വീണ്ടും ലോഡ്ജില്‍ എത്തിക്കുകയും കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു.  പെണ്‍കുട്ടിയുടെ നഗ്‌ന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് സഹോദരനെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും മര്‍ദ്ദിക്കുകയും ചെയ്തതോടെയാണ് വിവരങ്ങൾ പുറത്തുവന്നത്, സഹോദരന്‍ നൽകിയ വിവരങ്ങൾ പ്രകാരം അമ്മയുടെ ഇടപെടലിനൊടുവിൽ  പെണ്‍കുട്ടിയുമായി വനിതാ സെല്ലില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുമായി സംസാരിച്ച പൊലീസുകാരാണ് കേസ് തളിപ്പറമ്പ് സ്റ്റേഷനിലേക്ക് കൈമാറിയത്.

Next Story

Related Stories