UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുഖ്യമന്ത്രിയൊഴികെ എല്ലാവരും രാജിവച്ചു, സർക്കാർ വീഴില്ലെന്ന് എച്ച് ഡി കുമാരസ്വാമി; കർണാടക ക്ലൈമാക്സിലേക്ക്

വിമത എംൽഎമാരെ പിടിച്ചു നിർത്താൻ സാധ്യമായ എല്ല വഴികളും തേടുമെന്ന് കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചു.

കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് അറുതി വരുത്തി സർക്കാറിനെ പിടിച്ചു നിർത്താൻ അവസാന അടവും പയറ്റി ഭരണ പക്ഷം. രാജി വച്ച വിമത എംഎൽഎമാർക്ക് മന്ത്രിപദവി നൽകാൻ കർണാടകത്തിൽ മുഖ്യമന്ത്രിയൊഴികെ മറ്റെല്ലാ മന്ത്രിമാരും രാജി സമർപ്പിച്ചു. മന്ത്രിയും സ്വതന്ത്ര എംഎൽഎയുമായ എച്ച് നാഗേഷ് രാജി വച്ച് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയാണ് മന്ത്രിമാരുടെ കൂട്ട രാജി. എന്നാൽ പുതിയ സംഭവങ്ങുടെ പശ്ചാത്തലത്തില്‍ കർണാടക സർക്കാർ താഴെ വീഴില്ലെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പ്രതികരിച്ചു.

തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് മന്ത്രിമാരെല്ലാം രാജി സമർപ്പിച്ച വിവരം കുമാര സ്വാമി പുറത്ത് വിട്ടത്. ഉടൻ മന്ത്രിസഭാ പുനഃസംഘടനയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ന് ഉച്ചയോടെയാണ് സംസ്ഥാനത്തെ 21 കോൺഗ്രസ് മന്ത്രിമാർ കൂട്ടത്തോടെ രാജി പ്രഖ്യാപിച്ചത്. പിന്നാലെ ജെഡിഎസ് മന്ത്രിമാരും രാജി പ്രഖ്യാപിക്കുയായിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥിരീകരണവുമായി ട്വീറ്റ് പുറത്ത് വന്നത്.

കർണാടക മന്ത്രി സഭയിലെ മുതിർന്ന കോൺഗ്രസ് നേതാവ് ജി പരമേശ്വരയുടെ വസതിയിൽ ചേർന്ന് യോഗത്തിലാണ് നില നിൽപ്പിനുള്ള അവസാന പോരാട്ടമെന്ന നിലയിൽ ഇരു പാർട്ടി നേതൃത്വങ്ങളും കടുത്ത നടപടിയിലേക്ക് നീങ്ങിയത്. വിമത കോൺഗ്രസ് എംഎൽഎ രാമലിംഗ റെഡ്ഡിയുൾപ്പടെയുള്ളവരുമായി മുഖ്യമന്ത്രി തന്നെ നേരിട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടുതൽ പേരെ ബിജെപി സ്വന്തം പാളയത്തിലേക്ക് വലിക്കാതിരിക്കാൻ ജെഡിഎസ് എംഎൽഎമാരെ കൂർഗിലെ പാഡിംഗ്‍ടൺ റിസോർട്ടിലേക്ക് മാറ്റാനും പദ്ധതിയൊരുങ്ങുന്നുണ്ട്.

അതേസമയം, വിമത എംൽഎമാരെ പിടിച്ചു നിർത്താൻ സാധ്യമായ എല്ല വഴികളും തേടുമെന്ന് കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചു. നിയമ നടപടികൾ ഉൾപ്പെടെ സ്വീകരിക്കും. പാർട്ടി നിർദേശംഅംഗീകരിച്ചില്ലെങ്കിൽ അയോഗ്യരാക്കുന്നത് ഉൾപ്പെടെ ആലോചിക്കും. വിമത എംഎൽഎമാരുടെ രാജി ഇതുവരെ സ്പീക്കർ സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വതന്ത്ര എംഎൽഎയും മന്ത്രി സഭയിൽ അംഗവുമായ എച്ച് നഗേഷിന്റെ രാജിയോടെയാണ് ഭരണ കക്ഷി കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങിയതിന് പിന്നാലെ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രമുഖ കോൺഗ്രസ് നേതാവ് ഡി ശിവകുമാർ രംഗത്തെത്തി. എച്ച് നാഗേഷിനെ ബിജെപി റാഞ്ചിയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാജിവച്ചതിന് പിന്നാലെ പ്രത്യേക വിമാനത്തിൽ മുംബൈയിലേക്ക് തിരിച്ചതിനെ ചൂണ്ടിക്കാട്ടിയായിരുന്നു ശിവകുമാറിന്റെ പരാമർശം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍