UPDATES

ട്രെന്‍ഡിങ്ങ്

കർണാടക: സുപ്രീം കോടതി ഇന്നും ഇടപെട്ടില്ല, ഹർജികൾ നാളത്തേക്ക് മാറ്റി; മുഖ്യമന്ത്രിയുടെ അഭാവത്തിൽ സഭാ നടപടികൾ പുരോഗമിക്കുന്നു

വിമത എംഎൽഎമാരുടെ അഭിഭാഷകൻ കർണാടക സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി.

കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട്  രണ്ട് സ്വതന്ത്ര എംഎൽഎമാർ നൽകിയ ഹർജി സുപ്രീം കോടതി നാളെത്തെക്ക് മാറ്റിവച്ചു. വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ കര്‍ണാടക സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ആർ ശങ്കർ, എച്ച് നാഗേഷ് എന്നിവരുടെ ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ കഴിഞ്ഞ ദിവസം കോടതി വിസമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിഷയം ഇന്നത്തേക്കും ഇപ്പോൾ ബുധനാഴ്ചത്തേക്കും മാറ്റിയത്. കർണാടക മുഖ്യമന്ത്രി എച്ച്ഡി കുമാര സ്വാമി, കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ദിനേഷ് ഗുണ്ടറാവു എന്നിവര്‍ സമർപ്പിച്ച ഹർജികളും വരും ദിവസങ്ങളിൽ കോടതിയുടെ പരിഗണയ്ക്കെത്തുന്നുണ്ട്.

അതേസമയം, കർണാടകയിൽ വൈകുന്നേരം 6 മണിക്ക് മുൻപ് വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്ന് സ‌്പീക്കർ കെ ആർ രമേഷ‌് കുമാർ വ്യക്തമാക്കിയതിന് പിന്നാലെ ഇന്ന് പുനരാംഭിച്ച സഭാ സമ്മേളനത്തിൽ നിന്നും ഭരണ പക്ഷം വിട്ടുനിൽക്കുന്നു. രാവിലെ 11 മണിയോടെ സ്പീക്കര്‍ സഭയിലെത്തിയപ്പോൾ ഭരണ പക്ഷ അംഗങ്ങൾ ഒന്നോ രണ്ടോ പേരാണ് ഹാജരായിരുന്നത്. ആരമണിക്കൂറോളം വൈകിയായിരുന്നു കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ വിധാൻ സൗധയിലെത്തിയത്. നടപടികൾ ആരംഭിച്ച് ഒരുമണിക്കൂര്‍ പിന്നിടുമ്പോഴും ഇതുവരെ മുഖ്യമന്ത്രി എച്ച് ഡി കുമാര സ്വാമി സഭയിലെത്തിയിട്ടില്ല.

ബംഗളൂരുവിലെ താജ് വെസ്റ്റ് ഹോട്ടലിൽ തുടരുന്ന എച്ച് ഡി കുമാരസ്വമി ഇതുവരെ അവിടെ നിന്നും വിധാൻ സഭയിലേക്ക് തിരിച്ചിട്ടില്ലെന്നതും ശ്രദ്ധയമാണ്. നിർണായ കൂടിക്കാഴ്ചകളും ഹോട്ടലിൽ പുരോഗമിക്കുന്നുണ്ട്. കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഉച്ചയ്ക്ക് ശേഷം വിശ്വാസ പ്രമേയ ചർച്ചയ്ക്ക് മറുപടി പറയാനായിട്ടായിരിക്കും കുമാര സ്വാമി സഭയിലെത്തുക. എന്നാൽ ഇതിന് പിന്നാലെ അദ്ദേഹം രാജി സമർപ്പിച്ചേക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

അതിനിടെ, വിമത എംഎൽഎമാരുടെ അഭിഭാഷകൻ കർണാടക സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി.  അയോഗ്യത ശുപാർശയിൽ മറുപടി നൽകാൻ സമയം തേടി വിമത എംഎൽഎമാർ രംഗത്തെത്തിയതിന് പിന്നാലെയാണ് കൂടിക്കാഴ്ച. ഇന്ന് 11 മണിക്ക് മുൻപ് ഹാജരാവാൻ സ്പീക്കർ അന്ത്യ ശാസനം നൽകിയ പശ്ചാത്തലത്തിലാണ് എംഎൽഎമാരുടെ നടപടി. നേരിട്ട് ഹാജരാവാൻ ഒരു മാസത്തെ സമയം നൽകണമെന്നാണ് ഇവരുടെ ആവശ്യം. ഇക്കാര്യം വ്യക്തമാക്കി ഇവർ സ്പീക്കർക്ക് കത്ത് നൽകിയതായാണ് റിപ്പോർട്ടുകൾ. അതേസമയം, വിമത എംഎൽഎമാർ നാലാഴ്ച സമയം ചോദിച്ച പശ്ചാത്തലത്തിൽ വോട്ടെടുപ്പ് നാലാഴ്ച നീട്ടണമെന്ന് കോൺഗ്രസ് അംഗങ്ങൾ ആവശ്യപ്പെട്ടു. വിമതർക്ക് പിന്നിൽ ബിജെപിയാണെന്നും ഭരണപക്ഷ അംഗങ്ങൾ ആരോപിച്ചു.

വിശ്വാസപ്രമേയ ചർച്ച തീരുന്നതിന് മുൻപ് രാജിക്കത്ത് നൽകിയ എംഎൽഎമാരുടെ കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് കോൺഗ്രസ് അംഗങ്ങൾ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. തുടർന്നായിരുന്നു വിമത എംഎൽഎമാർ ചൊവ്വാഴ്ച ഹാജരാകണമെന്നും സ്പീക്കർ അന്ത്യശാസനം നൽകിയത്. വിമത എംഎൽഎമാർക്ക് വിപ്പ് ബാധകമാണെന്ന് ഇന്നലെ രാവിലെ തന്നെ സ്പീക്കർ വ്യക്തമാക്കിയിരുന്നു.

 

അമ്പലവയലിൽ നടുറോഡിൽ തമിഴ് ദമ്പതികളെ മർദ്ദിച്ചത് പ്രാദേശിക കോൺഗ്രസ് പ്രവർത്തകനെന്ന് ആരോപണം, നാട്ടുകാരുടെ പരാതിയിൽ കേസെടുക്കുമെന്ന് പോലീസ്

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍