TopTop

കര്‍ണാടകയില്‍ ഇന്ന് വിശ്വാസവോട്ട്, ആത്മവിശ്വാസത്തോടെ കുമാരസ്വാമി

കര്‍ണാടകയില്‍ ഇന്ന് വിശ്വാസവോട്ട്, ആത്മവിശ്വാസത്തോടെ കുമാരസ്വാമി
വിമത എംഎൽഎമാരുടെ രാജിക്കാര്യത്തിൽ സ്പീക്കർക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നും സുപ്രീം കോടതി ഉത്തരവിന്റെ ആശ്വാസത്തിൽ കർണാടകയിലെ കുമാരസ്വാമി സർക്കാർ ഇന്ന് വിശ്വാസവോട്ട് തേടും. രാജിക്കാര്യത്തിൽ സ്പീക്കർ തീരുമാനമെടുക്കുന്നതിനുള്ള സമയപരിധി നിർദേശിക്കാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വിസമ്മതിച്ചെന്ന അനുകൂല സാഹചര്യം മാത്രമാണ് കോൺഗ്രസ് - ജെഡി(എസ്) പക്ഷത്തിന് മുന്നിലുള്ള ഏക ആശ്വാസം. 15 ഭരണകക്ഷി എംഎല്‍എമാര്‍ രാജി പ്രഖ്യാപിച്ചതോടെ നിലവിൽ ബിജെപിക്ക് മുൻതൂക്കമുള്ള സഭയിൽ എന്തായിരിക്കും ഇന്ന് അരങ്ങേറുകയെന്നാണ് രാജ്യം ഉറ്റ് നോക്കുന്നത്.

എംഎൽഎമാരെ അയോഗ്യരാക്കുന്നതിനുള്ള നടപടികളെക്കുറിച്ച് കോടതി നിലപാടു വ്യക്തമാക്കിയില്ല. വിമത എംഎൽഎമാരെ നിയമസഭാ നടപടികളിൽ പങ്കെടുക്കണമെന്നു നിർബന്ധിക്കാൻ പാടില്ലെന്നും ഇവരുടെ രാജിക്കാര്യത്തിൽ സ്പീക്കർക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നും സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. നിലവിൽ നിയമസഭയിൽ പങ്കെടുക്കാൻ നിർദേശിച്ച് പാർട്ടി നൽകുന്ന വിപ്പ് ലംഘിച്ചാൽ അത് കൂറുമാറ്റമായി കണക്കാക്കാനാവില്ല, കൂറുമാറിയെന്നു പറഞ്ഞ് അയോഗ്യരാക്കാനുമാവില്ലെന്നാണ് വിലയിരുത്തൽ. സുപ്രീം കോടതിയുടെ ഈ ഉത്തരവിനെതിരെ രൂക്ഷമായാണ് കോണ്‍ഗ്രസ് ഇന്നലെ പ്രതികരിച്ചത്. ഇതോടെ വിമത എംഎല്‍എമാര്‍ക്ക് വിപ്പ് ബാധകമാകില്ല എന്ന സാഹചര്യത്തില്‍ ഇവര്‍ക്ക് വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ സാധിക്കും. ഇങ്ങനെയാകുമ്പോള്‍ സഭയിലെ ആകെ അംഗസംഖ്യ കുറയുകയും ഇത് ബിജെപ്പിക്ക് ഗുണകരമാവുകയും ചെയ്യുമെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.

ജൂലൈ 6 നാണ് കർണാടക സഖ്യസർക്കാറിലെ കോണ്‍ഗ്രസ് - ജെഡി(എസ്) വിമത എംഎൽമാൽ രാജി സമർപ്പിച്ചത്. ഇതോടെ ഭരണപക്ഷത്തിന്റെ അംഗസംഖ്യ 117ൽ നിന്നും 101 ആയി ചുരുങ്ങി. ഇതോടെ കേലവ ഭൂരിപക്ഷത്തിനാവശ്യമായ 105 എന്ന നിലയിലേക്ക് ബിജെപി സഖ്യം എത്തുകയും ചെയ്തു. ഇതിനിടെ സ്വതന്ത്ര എംഎല്‍എ എച്ച്. നാഗേഷ് മന്ത്രിസഭയില്‍ നിന്ന് രാജിനല്‍കി. നാഗേഷ് കോണ്‍ഗ്രസ്–ജെഡി(എസ്) സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. നാഗേഷ് ബിജെപിയ്ക്കു പിന്തുണ പ്രഖ്യാപിച്ചതും അവര്ക്ക് അനുകൂലമായി.

എന്നാൽ 224 അംഗ നിയമസഭയിൽ രാജി സമർപ്പിച്ച വിമത എംഎൽഎമാരുടെ നടപടി അംഗീകരിച്ചാൽ മാത്രമായിരിക്കം സാങ്കേതിയമായി കേവല ഭൂരിപക്ഷം എന്ന മാന്ത്രിക സംഖ്യ 113 ൽ നിന്നും 105 ലേക്ക് ചുരുങ്ങുകയുള്ളു ഈ സാഹചര്യമാണ് ഭരണപക്ഷം കോടതി വിധിയുടെ പശ്ചാത്തലത്തിൽ അനുകൂലമായി കാണുന്നത്.

രാവിലെ 11 മണിക്കാണ് കുമാര സ്വാമി വിശ്വാസ പ്രമേയം അവതിരിപ്പിക്കുക. എന്നാൽ രാജി സമർപ്പിച്ച വിമത എംഎൽഎമാർ മുംബൈയിൽ തന്നെ തുടരുകയാണ്.

കോഴിക്കോടിന് ഇനി അങ്ങനെയൊരു ചരിത്രമില്ല; 150 വര്‍ഷം പഴക്കമുള്ള സെന്റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് സ്‌കൂള്‍ പൊളിച്ചു നീക്കി

Next Story

Related Stories