UPDATES

ട്രെന്‍ഡിങ്ങ്

കർണാടക: വിമത എംഎല്‍എമാർ ചാർട്ടേഡ് വിമാനത്തിൽ ബംഗളൂരുവിലേക്ക്, രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്ന് എച്ച് ഡി കുമാരസ്വാമി

മുംബൈയിൽ കഴിയുന്ന കര്‍ണാടകയിലെ വിമത കോൺഗ്രസ് എംഎല്‍എമാർ ബംഗളൂരുവിലേക്ക്. ഇന്ന് വൈകീട്ട് ആറുമണിക്ക് മുൻപ് സ്പീക്കറുടെ മുന്നിൽ ഹാജരായി നിലപാട് അറിയിക്കണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെയാണ് അംഗങ്ങൾ ബംഗളൂരുവിലേക്ക് തിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്കുള്ള വിമാനത്തിൽ ഇവര്‍ ബംഗളൂരുവിലേക്ക് മടങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

പ്രത്യേക ചാർട്ടേർഡ് വിമാനത്തിൽ നാലുമണിയോടെ ഇവർ ബംഗളൂരുവിൽ എത്തുമെന്നാണ് വിവരം.   ഇതിനായി 9 എംഎൽഎമാർക്ക് ടിക്കറ്റ് ബുക്ക് ചെയ്തതായും റിപ്പോര്‍ട്ടുകൾ പറയുന്നു. എന്നാൽ രണ്ട് അംഗങ്ങൾ മുംബൈയിൽ തുടരുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യന്നു.

അതേസമയം, കർണാടകയിൽ നിലവിൽ രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാര സ്വാമി വ്യക്തമാക്കി. 2008ൽ സമാനമായ സാഹചര്യം ഉണ്ടായപ്പോൾ അന്നത്തെ മുഖ്യമന്ത്രി യെദിയൂരപ്പ രാജിവച്ചിരുന്നുന്നില്ല. സ്പീക്കറുടെ തീരുമാനം അറിഞ്ഞ ശേഷം തുടർ നടപടികൾ എന്ന നിലപാടിലാണ് ജെഡിഎസ്, കോൺഗ്രസ് നേതൃത്വങ്ങൾ. എംഎൽഎമാർ രാജി പിൻവലിക്കുമെന്നാണ് പ്രതീക്ഷയെന്ന കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാർ പ്രതികരിച്ചു. ആറു മണിവരെ ഇവർക്ക് സമയമുണ്ടെന്നും ഡി കെ മാധ്യമങ്ങളോട് പ്രതികരിച്ചു.

വിഷയത്തിൽ തന്റെ തീരുമാനം നാളെ കോടതിയെ അറിയാക്കാമെന്നായിരുന്നു വിമത എംഎൽഎമാരുടെ ഹർജിയിൽ സ്പീക്കർ സുപ്രീം കോടതിയെ അറിയിച്ചത്. ഇതോടയാണ് 10 വിമത എംഎൽഎമാരോടും ഇന്ന് വൈകീട്ടോടെ സ്പീക്കറെ ഓഫീസിൽ ചെന്ന് കാണാൻ കോടതി നിർദേശിച്ചത്. 10 പേരുമായും ഒരുമിച്ച് കൂടിക്കാഴ്ച നടത്തണമെന്നും കോടതി വ്യക്തമാക്കുന്നു. പരാതി നാളെ കോടതി വീണ്ടും പരിഗണിക്കും.

നിയമസഭാംഗത്വം രാജി വെക്കാനുള്ള തങ്ങളുടെ തീരുമാനത്തിൽ മേലുള്ള നടപടി ക്രമങ്ങൾ സ്പീക്കർ മനപ്പൂർവം വൈകിക്കുന്നെന്ന് കാട്ടി വിമത എഎൽഎമാർ നൽകിയ ഹർജിയിലാണ് നിർദേശം. മുംബൈയിലുള്ള നിയമസഭാംഗങ്ങൾക്ക് ബംളൂരുവിലെത്തുന്നതിന് മതിയായ സുരക്ഷ ഒരുക്കണമെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് കർണാടക ഡിജിപിയോട് ആവശ്യപ്പെട്ടു. വിമത എംഎൽഎമാർക്ക് വേണ്ടി മുതിർന്ന അഭിഭാഷകനായ മുകൾ റോഹത്തകിയാണ് കോടതിയിൽ ഹാജരായത്. കർണാടക സ്പീക്കർ രമേഷ് കുമാറിനും മുഖ്യമന്ത്രിക്കും വേണ്ടി അഭിഷേക് മനു സിംഗ്വിയും വാദങ്ങൾ ഉന്നയിച്ചു.

അതേസമയം, എംഎൽഎമാർ താമസിക്കുന്ന മുംബൈയിലെ ഹോട്ടലിന് മുന്നിലെ നാടകങ്ങൾ അവസാനിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ മഹാരാഷ്ട്ര പോലീസ് മേധാനവിയോട് നിർദേശിക്കണമെന്ന് മുകുൾ റോഹ്ത്തകി കോടതിയിൽ ആവശ്യപ്പെട്ടു. എംഎൽമാർക്ക് ബംഗളൂരുവിലേക്കുള്ള യാത്രയ്ക്ക് മതിയായ സുരക്ഷ ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍