UPDATES

ട്രെന്‍ഡിങ്ങ്

കര്‍ണാടകത്തില്‍ വിശ്വാസവോട്ട് ഇന്ന്, നേരിട്ട് ഹാജരാവാൻ കൂടുതൽ സമയം തേടി വിമത എംഎൽഎമാർ; സഭയില്‍ നാടകീയ രംഗങ്ങള്‍

വിശ്വാസപ്രമേയ ചർച്ച തീരുന്നതിന് മുൻപ് രാജിക്കത്ത് നൽകിയ എംഎൽഎമാരുടെ കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് കോൺഗ്രസ് അംഗങ്ങൾ ഇന്നലെ ആവശ്യപ്പെട്ടിരുന്നു.

കർണാടകത്തിൽ കുമാരസ്വാമി സർക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് ഇന്ന്. നിയമസഭ സമ്മേളനത്തില്‍ ഇന്നലെ അരങ്ങേറിയ നാടകീയരംഗങ്ങള്‍ക്കൊടുവിലാണ് ചൊവ്വാഴ്ച വൈകിട്ട‌് ആറിന‌് മുൻപ‌് വിശ്വാസവോട്ടെടുപ്പ‌് നടത്തുമെന്ന‌് സ‌്പീക്കർ കെ ആർ രമേഷ‌് കുമാർ വ്യക്തമാക്കിയത്. തിങ്കളാഴ‌്ച അർധരാത്രി 11.42 ഓടെ പിരിഞ്ഞ സഭ ഇന്ന് 10ന‌് വീണ്ടും ചേരുമെന്ന് സ്പീക്കർ അറിയിച്ചു. അർദ്ധ രാത്രിയായാലും വോട്ടെടുപ്പ‌് തിങ്കളാഴ‌്ച തന്നെ നടത്തണമെന്ന ബിജെപിയുടെ ആവശ്യം തള്ളിയാണ‌് സ‌്പീക്കർ സഭ പിരിഞ്ഞതായി അറിയിച്ചത‌്. വിശ്വാസവോട്ടെടുപ്പ‌് ചൊവാഴ‌്ച നടത്തിയാൽ മതിയെന്ന‌് കോൺഗ്രസും സുപ്രീംകോടതി വിധി വരുന്നതുവരെ കാത്തിരിക്കണമെന്ന‌് ജെഡിഎസും ആവശ്യപ്പെട്ടിരുന്നു.

അതിനിടെ, അയോഗ്യത ശുപാർശയിൽ മറുപടി നൽകാൻ സമയം തേടി വിമത എംഎൽഎമാർ രംഗത്തെത്തി. ഇന്ന് 11 മണിക്ക് മുൻപ് ഹാജരാവാൻ സ്പീക്കർ അന്ത്യ ശാസനം നൽകിയ പശ്ചാത്തലത്തിലാണ് എംഎൽഎമാരുടെ നടപടി. നേരിട്ട് ഹാജരാവാൻ ഒരു മാസത്തെ സമയം നൽകണമെന്നാണ് ഇവരുടെ ആവശ്യം. ഇക്കാര്യം വ്യക്തമാക്കി ഇവർ സ്പീക്കർക്ക് കത്ത് നൽകിയതായാണ് റിപ്പോർട്ടുകൾ.

വിശ്വാസപ്രമേയ ചർച്ച തീരുന്നതിന് മുൻപ് രാജിക്കത്ത് നൽകിയ എംഎൽഎമാരുടെ കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് കോൺഗ്രസ് അംഗങ്ങൾ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. തുടർന്നായിരുന്നു വിമത എംഎൽഎമാർ ചൊവ്വാഴ്ച ഹാജരാകണമെന്നും സ്പീക്കർ അന്ത്യശാസനം നൽകിയത്. വിമത എംഎൽഎമാർക്ക് വിപ്പ് ബാധകമാണെന്ന് ഇന്നലെ രാവിലെ തന്നെ സ്പീക്കർ വ്യക്തമാക്കിയിരുന്നു.

എന്നാൽ, കോണ്‍ഗ്രസ്-ജെ.ഡി.എസ്. എം.എല്‍.എമാരുടെ ബഹളത്തെ തുടര്‍ന്ന് ഇന്നലെ രാത്രി വൈകിയും തുടരുന്ന സഭാ സമ്മേളനം തടസപ്പെടുന്ന അവസ്ഥയാണുണ്ടായത്. പിന്നീട് സഭാ സമ്മേളനം പുനരാരംഭിച്ചെങ്കിലും എം.എല്‍.എമാര്‍ ബഹളം തുടര്‍ന്നതോടെ സ്പീക്കര്‍ ഇടപെട്ടു. തനിക്ക് തിടുക്കമില്ല, രാവിലെ വരെ വേണമെങ്കില്‍ സഭയിലിരിക്കാന്‍ തയ്യാറാണ് എന്ന് സ്പീക്കര്‍ രമേഷ് കുമാര്‍ വ്യക്തമാക്കി. എന്നാല്‍ വിശ്വാസ വോട്ട് ഇനിയും വൈകിയാല്‍ താന്‍ രാജി വയ്ക്കുമെന്നും സ്പീക്കര്‍ പിന്നീട് ഭീഷണി മുഴക്കി. പത്തുമിനിറ്റ് മാത്രം ഒരംഗത്തിന് സംസാരിക്കാന്‍ സമയം നല്‍കുമെന്ന് പറഞ്ഞിട്ട്, ചര്‍ച്ച മണിക്കൂറുകള്‍ നീളുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു.

ഇതിനുശേഷം മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി സംസാരിക്കാന്‍ എഴുന്നേറ്റെങ്കിലും എം.എല്‍.എമാരുടെ മുദ്രാവാക്യം വിളിയും ബഹളവും തുടര്‍ന്നു. ഭരണഘടന സംരക്ഷിക്കുക, നീതി ലഭ്യമാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് കോണ്‍ഗ്രസ്-ജെ.ഡി.എസ്. എം.എല്‍.എമാര്‍ സഭയില്‍ ഉന്നയിച്ചത്. നേരത്തെ ബഹളത്തെ തുടര്‍ന്ന് സഭ അല്പസമയം നിര്‍ത്തിവെച്ചിരുന്നു. ഇതിനിടെ സ്പീക്കര്‍ കോണ്‍ഗ്രസ്, ജെ.ഡി.എസ്. ബി.ജെ.പി. നേതാക്കളുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ഇതിനുശേഷമാണ് സമ്മേളനം പുനരാരംഭിച്ചത്.

കൂടുതല്‍ എംഎല്‍എമാര്‍ക്ക് സംസാരിക്കാനുണ്ടെന്നും സാഹചര്യങ്ങൾ  മാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കുമാരസ്വാമി അവകാശപ്പെട്ടു. വിശ്വാസ വോട്ടിന് ഒരു ദിവസത്തെ സമയം കൂടി നല്‍കണം എന്ന് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവു ആവശ്യപ്പെട്ടു. രാത്രി ഒരു മണി വരെ കാത്തിരിക്കാന്‍ തയ്യാറാണ് എന്നും അത്താഴം കഴിക്കാന്‍ സമയം വേണമെന്നും യെദിയൂരപ്പ ആവശ്യപ്പെട്ടു. അതേസമയം കാന്റീന്‍ അടച്ചെന്നും പച്ചക്കറിയൊന്നുമില്ലെന്നും സ്പീക്കര്‍ മറുപടി നല്‍കി. നാളെ വരെ സഭ നിര്‍ത്തിവയ്ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെജെ ജോര്‍ജ് ആവശ്യപ്പെട്ടു.

പുതിയ യൂണിവേഴ്സിറ്റി കോളേജ് ഉണ്ടാകുന്നതില്‍ കെ എസ് യുവിനും എസ്എഫ്‌ഐയ്ക്കും സന്തോഷിക്കാം: കെ എസ് യുവിന്റെ ഒടുവിലത്തെ ചെയര്‍മാന് പറയാനുള്ളത്‌

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍