UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അപകടത്തിൽപ്പെട്ട ബോട്ടിൽ നിന്നും 7 ടൂറിസ്റ്റുകളെ രക്ഷപ്പെടുത്തിയ ഗൈഡ് മുങ്ങി മരിച്ചു, ധീരതയ്ക്കുള്ള പുരസ്കാരത്തിന് ശുപാർശ ചെയ്യുമെന്ന് പോലീസ്

ധാറിന്റെ കുടുംബത്തിന് അടിയന്തിര സഹായം ലഭ്യമാക്കാൻ ജില്ലാ ഭരണകൂടത്തോട് ചീഫ് സെക്രട്ടറിയും നിർദേശിച്ചു.

കശ്മീരിലെ പഹൽഗാമിൽ നദിയിൽ മുങ്ങിയ ബോട്ടിൽ നിന്നും വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തിയ‍ ടൂറിസ്റ്റ് ഗൈഡ് മുങ്ങിമരിച്ചു. റൗഫ് അഹമ്മദ് ധാർ എന്ന യുവാവാണ് മുങ്ങിമരിച്ചത്. പഹൽഗാമിലെ മവോരയില്‍ അപ്രതീക്ഷിതമായുണ്ടായ കാറ്റിലാണ് വിനോദ സഞ്ചാരികൾ യാത്ര ചെയ്തിരുന്ന ബോട്ട് മറിഞ്ഞത്. എന്നാൽ യാത്രികരെ മുഴുവൻ റൗഫ് അഹമ്മദ് രക്ഷപ്പെടുത്തിയെങ്കിലും ഇയാൾക്ക് രക്ഷപ്പെടാൻ സാധിച്ചില്ലെന്ന് പോലീസ് അറിയിച്ചു.

ബോട്ട് മുങ്ങിയ സംഭവം പോലീസിൽ അറിയിച്ചതിനെ തുടർന്ന് അധികൃതർ തിരച്ചിൽ നടത്തിയിരുന്നു. ദുരന്ത നിവാരണ സംഘത്തിന്റെ നേതൃത്വത്തിൽ ഗൈഡിനായി തിരച്ചിൽ നടത്തിയിരുന്നെങ്കിലും ഇയാളെ കണ്ടെത്താനായിരുന്നില്ല. ഇദ്ദേഹത്തെ പിന്നീട് ശനിയാഴ്ച രാവിലെയോടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭവാനി പാലത്തിന് സമീപത്തായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ് മോർട്ടം ഉൾപ്പെടെയുള്ള നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറി.

അതിനിടെ, ഏഴു ജീവനുകള്‍ രക്ഷിച്ച് മരണത്തിന് കീഴടങ്ങിയ റൗഫ് അഹമ്മദ് ധാറിന് ധീരതയ്ക്കുള്ള പുരസ്കാരത്തിന് ശുപാർശ ചെയ്യുമെന്ന് അനന്തനാഗ് പോലീസ് കമ്മീഷണർ പ്രതികരിച്ചു. ധാറിന്റെ കുടുംബത്തിന് അടിയന്തിര സഹായം ലഭ്യമാക്കാൻ ജില്ലാ ഭരണകൂടത്തോട് ചീഫ് സെക്രട്ടറിയും നിർദേശിച്ചു. ധാറിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള രംഗത്തെത്തി. തന്റെ ട്വിറ്റർ അക്കൗണ്ടിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഒരു ജനത നേരിട്ട സോഷ്യല്‍ ബോയ്ക്കോട്ടിംഗിന്റെ പിന്നാലെ ഞങ്ങള്‍ പോയി, റിയാലിറ്റി ഞെട്ടിക്കുന്നതായിരുന്നു: വൈറസിനെ കുറിച്ച് ആഷിക് അബു/അഭിമുഖം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍