UPDATES

രാഹുല്‍ രാജി വച്ച തീരുമാനം നല്ലത്, കോണ്‍ഗ്രസ് അടിമുടി മാറേണ്ടി വരും: കെസി വേണുഗോപാല്‍

പുതിയ പ്രസിഡന്റ് വരുന്നത് വരെ രാഹുല്‍ താല്‍ക്കാലിക ചുമതല നിര്‍വഹിക്കും. പ്രവര്‍ത്തകസമിതി യോഗം ഉടന്‍ ചേരുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

രാജി വയ്ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനം നല്ലതാണ് എന്നും കോണ്‍ഗ്രസില്‍ പ്രവര്‍ത്തകസമിതി മുതല്‍ താഴേത്തട്ട് വരെ അടിമുടി മാറ്റം വേണമെന്നും സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. രാഹുല്‍ ഗാന്ധിയുടേത് മാതൃകാപരമായ തീരുമാനമാണ് എന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. പുതിയ പ്രസിഡന്റ് വരുന്നത് വരെ രാഹുല്‍ താല്‍ക്കാലിക ചുമതല നിര്‍വഹിക്കും. പ്രവര്‍ത്തകസമിതി യോഗം ഉടന്‍ ചേരുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

അതേസമയം പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ അടുത്തയാഴ്ച പ്രഖ്യാപിച്ചേക്കും. ഇതിനായുള്ള ചര്‍ച്ചകളിലാണ് കോണ്‍ഗ്രസ് നേതൃത്വം. കഴിഞ്ഞ അഞ്ച് വര്‍ഷം നടത്തിയതിനേക്കാള്‍ 10 മടങ്ങി ശക്തിയില്‍ ബിജെപിക്കും ആര്‍എസ്എസിനുമെതിരായ പോരാട്ടം തുടരുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. രാഹുലിനെ പിന്തുണച്ച് പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ സുശീല്‍ കുമാര്‍ ഷിന്‍ഡെ, മുന്‍ ലോക്‌സഭ കക്ഷി നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് എന്നിവരുടെ പേരുകളാണ് പ്രധാനമായും ഹൈക്കമാന്‍ഡ് പരിഗണിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍