Top

ബജറ്റ് ജനങ്ങൾക്ക് മേൽ ഭാരം അടിച്ചേൽപ്പിക്കുകയാണെന്ന് ചെന്നിത്തല; ബജറ്റ് അപഹാസ്യമെന്ന് ബിജെപി

ബജറ്റ് ജനങ്ങൾക്ക് മേൽ ഭാരം അടിച്ചേൽപ്പിക്കുകയാണെന്ന് ചെന്നിത്തല; ബജറ്റ് അപഹാസ്യമെന്ന് ബിജെപി
കേരളത്തിന്റെ പുനർനിർമ്മാണത്തിന് പ്രഖ്യാപനങ്ങളില്ലെന്നും സംസ്ഥാന ബജറ്റ് നിരാശജനകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 25 പദ്ധതികളാക്കി തരംതിരിച്ച് അവതരിപ്പിക്കുകയാണ് ചെയ്തത്. പുനർ നിർമാണത്തിന് വേണ്ടെ 39,000 കോടി എവിടെ നിന്നെന്ന് വ്യക്തമാക്കിയിട്ടില്ല. പ്രളയത്തിൽ തകർന്ന കേരള ജനതയ്ക്ക് മേൽ ഭാരം അടിച്ചേൽപ്പിക്കുന്നതാണ് ബജറ്റെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
കണക്ക് കൊണ്ട് മായാജാലം കാട്ടല്‍ മാത്രമാണ് ബജറ്റില്‍ ഉള്ളത്. ആറായിരം കോടി കൈയിൽ വെച്ച് നാൽപത്തിരണ്ടായിരം കോടിയുടെ പദ്ധതി പ്രഖ്യാപിക്കുകയാണുണ്ടായത്. കഴിഞ്ഞ ബജറ്റിൽ പ്രഖാപിച്ച ദുരിഭാഗം പദ്ധതികളും നടന്നില്ല. ഇപ്പോൾ നടന്നത് പാർലമെന്‍റ് തെരഞ്ഞടുപ്പ് മുന്നിൽ കണ്ട് ജനങ്ങളെ കബളിപ്പിക്കുന്ന ബജറ്റ് മാത്രമാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. യഥാർത്ഥത്യ ബോധമില്ലാത്തതാണ് ബജറ്റ്. നികുതി പിരിക്കുന്നതിൽ സര്‍ക്കാര്‍ വന്‍ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിലുള്ള ധന മാനേജ്മെന്റിന്റെ വിശ്വാസ്യത ചോദ്യ ചെയ്യുന്നതാണ് ബജറ്റെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ള ആരോപിച്ചു. സമാന്തര സാങ്കൽപിക സാമ്പത്തിക സ്രോതസ് വഴി ധനസമാഹരണവും ധനവിനിയോഗവും നടത്തുന്ന അപഹാസ്യമായ അഭ്യാസമാണ് ഇന്ന് ബജറ്റ് എന്നപേരിൽ നിയമസഭയിൽ ധനമന്ത്രി തോമസ് ഐസക് നടത്തിയത്.
ബജറ്റിന്റെ പ്രസക്തിയെയും പ്രാധാന്യത്തെയും ഗുരുതരമായി ബാധിക്കുന്ന തരത്തിലുള്ള നീക്കമാണ് ഇത്. എന്തിനുമേതിനും 'കിഫ്‌ബി'യെ ആശ്രയിക്കുകയാണ് ധനമന്ത്രി ചെയ്തിരിക്കുന്നത്.

കടുത്ത പ്രതിസന്ധി നേരിടുന്ന സംസ്ഥാന സമ്പദ്ഘടനയുടെ യഥാർഥചിത്രം ചെപ്പടിവിദ്യകൾ കൊണ്ട് മറച്ചു വയ്ക്കാം എന്ന വ്യാമോഹമാണ് ധനമന്ത്രിക്ക്. കേരളത്തിന്റെ പുനർനിർമ്മാണത്തിന് ബജറ്റില്‍ ഒന്നും ഇല്ല. നികുതിക്ക് പകരം സെസ് ചുമത്തുന്നത് ജനങ്ങൾക്ക് ബാധ്യതയാകുമെന്നും അധിക ബാധ്യത ജനങ്ങളുടെ മേൽ അടിച്ച് ഏൽപിക്കുകയാണ് ബജറ്റ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

Next Story

Related Stories