ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല: വോട്ടിനും സീറ്റിനും വേണ്ടി ആധുനിക കേരളത്തെ ബലി കൊടുക്കാന്‍ പറ്റില്ല; നിലപാട് ആവര്‍ത്തിച്ച് പിണറായി വിജയന്‍

കേരളത്തെ പുരോഗമന സ്വഭാവത്തില്‍ നിലനിര്‍ത്തുക എന്നതു മാത്രമാണ് സര്‍ക്കാരിന്റെ നിലപാട്- മുഖ്യമന്ത്രി ആവര്‍ത്തിച്ചു

ശബരിമല വിഷയത്തില്‍ വീണ്ടും നിലപാട് ഉറപ്പിച്ച് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍.  മനുഷ്യരെ മനുഷ്യരായി കാണുന്നതും അവര്‍ക്കിടയില്‍ ഒരുവിധ വേര്‍തിരിവും കല്‍പ്പിക്കാത്തതുമായ ആധുനിക കേരളത്തെ നമുക്ക് ബലി കൊടുക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. വോട്ടോ സീറ്റോ നോക്കി ഇക്കാര്യത്തില്‍ നിലപാട് സ്വീകരിക്കാന്‍ പറ്റില്ലെന്നും മതനിരപേക്ഷ നിലപാട് പുലര്‍ത്തുന്ന കേരളത്തെ സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഉപരിവര്‍ഗ മനുഷ്യരെ ഉത്തമ മനുഷ്യരായി പ്രതിഷ്ഠിക്കുന്നതും അധ്വാനിക്കുന്ന മനുഷ്യരെ അധമ മനുഷ്യരായി ചിത്രീകരിക്കുന്നതുമായ ഒരു പ്രത്യയശാസ്ത്രം വീണ്ടും ഇവിടെ ദു:ശാസന രൂപത്തില്‍ കടന്നു വന്ന് തിരനോട്ടം നടത്തുന്നുണ്ട്. അവരാണ് ആചാരത്തിന്റേയും വിശ്വാസത്തിന്റേയും പേരില്‍ മനുഷ്യരെ വേര്‍തിരിച്ച് വലിയ വിടവുകളുണ്ടാക്കാന്‍ ഇന്നും ശ്രമിക്കുന്നത്. ഇത് വിജയിക്കാന്‍ അനുവദിച്ചാല്‍ ഇന്നു നാം കാണുന്ന കേരളം പിന്നെ ഉണ്ടാവില്ല- പിണറായി പറഞ്ഞു.

മനുഷ്യരെ മനുഷ്യരായി കാണുന്നതും അവര്‍ക്കിടയില്‍ ഒരുവിധ വേര്‍തിരിവും കല്‍പ്പിക്കാത്തതുമായ ആധുനിക കേരളത്തെ നമുക്ക് ബലി കൊടുക്കാനാവില്ല. ഇക്കാര്യത്തില്‍ എത്ര വോട്ടു കിട്ടുമെന്നതോ എത്ര വോട്ട് നഷ്ടപ്പെടുമെന്നതോ എത്ര സീറ്റ് ലഭിക്കുമെന്നതോ എത്ര സീറ്റ് നഷ്ടപ്പെടുമെന്നതേതാ നമ്മുടെ പരിഗണനയില്‍ വരുന്ന കാര്യമല്ല. പരിഗണനയില്‍ വരുന്നത് ഒന്നു മാത്രം. അത് കേരളത്തെ പുരോഗമന സ്വഭാവത്തില്‍ നിലനിര്‍ത്തുക എന്നതു മാത്രമാണ്- മുഖ്യമന്ത്രി ആവര്‍ത്തിച്ചു.

ഇന്നലത്തെ അബദ്ധം ഇന്നത്തെ ആചാരവും നാളത്തെ ശാസ്ത്രവുമായി വരുന്നതിനെ അനുവദിച്ചു കൊടുക്കാതിരിക്കലാണ് ഭരണത്തിന്റെ കര്‍ത്തവ്യമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ ദയാദാക്ഷിണ്യങ്ങളിലൂടെയല്ല ജനവിധിയിലൂടെയാണ് ഈ സർക്കാർ അധികാരത്തിലേറിയത് ; അമിത് ഷാക്ക് മറുപടിയുമായി മുഖ്യമന്ത്രി

തന്ത്രി പൂട്ടിപ്പോയാൽ അമ്പലം അടഞ്ഞുകിടക്കുമെന്നു ധരിക്കരുത്; ഇവരുടെ ബ്രഹ്മചര്യമൊക്കെ നമുക്കറിയാം-നിലപാട് ആവര്‍ത്തിച്ച് പിണറായി

ശബരിമല ദേവസ്വം ബോര്‍ഡിന്റെ സ്വത്ത്, ആരും അവകാശവാദവുമായി വരേണ്ട: മുഖ്യമന്ത്രി

ആചാരങ്ങൾ മാറേണ്ടവയാണ്; പുത്തരിക്കണ്ടത്തെ ഒരു മണിക്കൂർ പ്രസംഗത്തിൽ നിലപാട് പറഞ്ഞ്‌ പിണറായി/ പ്രസംഗത്തിന്റെ പൂര്‍ണരൂപം

ശബരിമല സന്നിധാനം കലാപ ഭൂമിയാക്കാൻ ആരെയും അനുവദിക്കില്ല, കോൺഗ്രസ്സ് ബിജെപിക്ക് വേണ്ടി ഉറഞ്ഞു തുള്ളുന്നു ; പിണറായി വിജയൻ

ശ്രീധരന്‍ പിള്ളയുടെ പ്രസംഗത്തിലൂടെ പുറത്തുവന്നത് കേരളത്തെ ട്രാപ് ചെയ്തതിന്റെ യാഥാര്‍ഥ്യം

നായർ കുട്ടികൾക്ക് നമ്പൂതിരിയായ അച്ഛനെ തൊടാൻ അവകാശമില്ലാതിരുന്ന കാലമുണ്ടായിരുന്നു: മുഖ്യമന്ത്രി

ശബരിമലയുടെ സ്വീകാര്യത തകര്‍ത്ത് സവര്‍ണ ജാതി ഭ്രാന്തിന്റെ കേന്ദ്രമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്: മുഖ്യമന്ത്രി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍