UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരള കോണ്‍ഗ്രസിലെ തർക്കം തെരുവിലേക്ക്; കോട്ടയത്ത് പിജെ ജോസഫ് വിഭാഗത്തിനെതിരെ പ്രകടനം, നേതാക്കളുടെ കോലം കത്തിച്ചു

പാർട്ടിയിലെ ഉന്നത സ്ഥാനങ്ങള്‍ സംബന്ധിച്ച തർക്കത്തിന്റെ പേരിൽ ജോസ് കെ മാണിയും പിജെ ജോസഫും ഇന്നും പരസ്പരം കൊമ്പു കോർത്തതിന് പിന്നാലെയാണ് പ്രതിഷേധം തെരുവിലേക്ക് വ്യാപിക്കുന്നത്.

കേരള കോൺഗ്രസ് എം ചെയർമാനായിരുന്ന കെ എം മാണിയുടെ മരണത്തിന് പിന്നാലെ അധികാരത്തർ‌ക്കം രൂക്ഷമായ പാർട്ടിയിലെ കലാപം തെരുവിലേക്ക്. കോട്ടയത്ത് പിജെ ജോസഫ് വിഭാഗം നേതാക്കളുടെ കോലം കത്തിച്ചു. ജോസഫിനെതിരെ അധിക്ഷേപ മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് ജോസ് കെ മാണി അനുകൂല വിഭാഗം പാർട്ടിയിലെ താൽക്കാലിക ചെയർമാൻ‌ കൂടിയായ പിജെ ജോസഫിന്റെയും മോൻസ് ജോസഫിന്റെയും കോലങ്ങൾ കത്തിച്ചത്.

പാർട്ടിയിലെ ഉന്നത സ്ഥാനങ്ങള്‍ സംബന്ധിച്ച തർക്കത്തിന്റെ പേരിൽ ജോസ് കെ മാണിയും പിജെ ജോസഫും ഇന്നും പരസ്പരം കൊമ്പു കോർത്തതിന് പിന്നാലെയാണ് പ്രതിഷേധം തെരുവിലേക്ക് വ്യാപിക്കുന്നത്. താൽക്കാലിക ചെയർമാന്‍ എന്ന രീതിയിൽ സ്വീകരിക്കുന്ന ഏകപക്ഷീയ നിലപാടുകൾ പാർട്ടിയെ ഭിന്നിപ്പിക്കുമെന്നായിരുന്നു ജോസഫിന് ജോസ് കെ മാണി നൽ‌കിയ മുന്നറിയിപ്പ്. വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. യോജിപ്പോടും ഒരുമയോടും കൂടി മുന്നോട്ട് പോകാനുള്ള ഒരു വഴി സംസ്ഥാനകമ്മിറ്റി വിളിച്ച് പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുക എന്നതാണെന്നു ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു. താല്ക്കാലിക ചെയർമാനാണെന്ന് കാണിച്ച് പി ജെ ജോസഫ് തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയത് പാർ‍ട്ടിയിലാലോചിക്കാതെയാണെന്ന് ആരോപിച്ച് ജോസ് കെ മാണി രംഗത്തെത്തിയിരുന്നു.

എന്നാൽ, ജോസ് കെ മാണിക്ക് വൈസ് ചെയർമാൻ സ്ഥാനവും രാജ്യസഭാംഗത്വം നൽകി സാഹചര്യവും ചൂണ്ടിക്കാട്ടിയുള്ള പ്രതിരോധമായിരുന്നു പി ജെ ജോസഫ് സ്വീകരിച്ചത്. സംസ്ഥാനകമ്മിറ്റി വിളിക്കില്ലെന്ന കർശനനിലപാടും ജോസഫ് ആവർത്തിച്ചിരുന്നു. യോജിപ്പോടെ മുന്നോട്ടുപോകാൻ സംസ്ഥാനകമ്മിറ്റി വിളിച്ച് ചർച്ചകൾ നടത്തണമെന്ന ജോസ് കെ മാണിയുടെ ആവശ്യവും ജോസഫ് തള്ളിയിരുന്നു. ഇതിനിടെയാണ് പ്രവർത്തകർ ചേരി തിരിഞ്ഞുള്ള ഏറ്റുമുട്ടലിലേക്ക് വിഷയം തിരിയുന്നത്.

Explainer: ക്രൂരപീഡനങ്ങളേറ്റ് കൊല്ലപ്പെട്ടത് നാലായിരത്തിലധികം തദ്ദേശീയ സ്ത്രീകൾ: ലോകം ഉറ്റുനോക്കിയ കനേഡിയൻ വംശഹത്യയുടെ കുറ്റപത്രം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍