UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നവ കേരളം: അടുത്ത കാലവർഷത്തിനുമുമ്പ് പ്രളയബാധിത മേഖലകളില്‍ 16,000 വീടുകള്‍ നിർമ്മിക്കും; നാലു ലക്ഷം ചിലവ്

400 ചതുരശ്ര അടിയുള്ള വീടുകളാണ് പണിയുക. ഇതിനായി നാലുലക്ഷം രൂപ സര്‍ക്കാര്‍ അനുവദിക്കും. കൂടാതെ വിവിധ ഏജന്‍സികളുടെ സഹായവും വൈദഗ്ധ്യവും ലഭ്യമാക്കും.

അടുത്ത കാലവര്‍ഷത്തിനുമുമ്പ് പ്രളയബാധിത മേഖലകളില്‍ നവകേരള കര്‍മപദ്ധതിയുടെ ഭാഗമായി 16,000 വീടുകള്‍ നിര്‍മ്മിക്കും. പ്രളയാനന്തര പുനര്‍നിര്‍മാണങ്ങള്‍ക്കുള്ള മാനദണ്ഡങ്ങളനുസരിച്ചുള്ള വീടുകള്‍ നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ നീക്കം. പ്രളയത്തില്‍ വീട് നഷ്ടമാവുകയും എന്നാൽ  സ്വന്തമായി സ്ഥലമുള്ളവര്‍ക്കുമായിരിക്കും പദ്ധതിയില്‍ ആദ്യഘട്ടത്തില്‍ മുന്‍ഗണന. സ്വന്തമായി വീടു പണിയാന്‍ സഹചര്യമില്ലാത്തവര്‍ക്ക് പണിതുനല്‍കയോ സ്‌പോണ്‍സര്‍ഷിപ്പ് വഴി സഹായം ലഭ്യമാക്കാനോ ആണ് ലക്ഷ്യം.

400 ചതുരശ്ര അടിയുള്ള വീടുകൾ പണിയുകയാണ് പദ്ധതിയിടുന്നത്. ഇതിനായി നാലുലക്ഷം രൂപ സര്‍ക്കാര്‍ അനുവദിക്കും. കൂടാതെ വിവിധ ഏജന്‍സികളുടെ സഹായവും വൈദഗ്ധ്യവും ലഭ്യമാക്കും. എന്നാല്‍ 400 ചതുരശ്ര അടിയില്‍ കൂടുതല്‍ വരുന്ന വീടുകള്‍ നിര്‍മ്മിക്കുന്നവര്‍ സ്വയം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടിവരും. അതേസമയം നാലുലക്ഷം രപയും വിദഗ്ധരുടെ സേവനങ്ങളും ഇവർക്കും ലഭ്യമാക്കുമെന്നും അധികൃതര്‍ പറയുന്നു. വീടുകള്‍ നഷ്ടമായവരുമായി നേരിട്ട് ചര്‍ച്ച നടത്തിയായിരിക്കും ഓരോരുത്തര്‍ക്കും ഉതകുന്ന തരത്തിലുള്ള പദ്ധതി തീരുമാനിക്കുക.

സര്‍ക്കാര്‍ നേരിട്ട് വീട് നിര്‍മിക്കേണ്ടതുണ്ടെങ്കില്‍ അതിന് കളക്ടറെ ചുമതലപ്പെടുത്തുന്ന സമ്മതപത്രം ഉടമകള്‍ നല്‍ണം. സാമ്പത്തിക സഹായം അനുവദിക്കുക നല്‍കുന്നത് ഘട്ടംഘട്ടമായിട്ടാവും. വാങ്ങിയ പണം വീട് നിര്‍മിക്കാന്‍തന്നെ ഉപയോഗിക്കുന്നു എന്നുറപ്പാക്കിക്കൊണ്ടാവും ഇത് നടപ്പാക്കുക.

കോഴിക്കോട് ജില്ലയിലാണ് സംസ്ഥാനത്ത് പദ്ധതിയുടെ തുടക്കം കുറിച്ചത്. ഇതിന്റെ ഭാഗമായി വീട് പുനര്‍നിര്‍മിക്കേണ്ട എല്ലാ കുടുംബങ്ങളെയും പങ്കെടുപ്പിച്ച് ശില്പശാല നടത്തി അഭിപ്രായങ്ങളും ആശയങ്ങളും ആരായുകയും ചെയ്തു. അതേസമയം പ്രളയം രൂക്ഷമായ തെക്കന്‍ ജില്ലകളില്‍ ബ്ലോക്ക് തലത്തില്‍ ഇത്തരം ശില്‍പ്പശാലകള്‍ സംഘടിപ്പിക്കാണ് തീരുമാനം. പ്രളയമേഖലകളില്‍ ഭാവിയിൽ അത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ അതീജിവിക്കാന്‍ കഴിയുന്ന വീടുകള്‍ ആയിരിക്കും നിര്‍മ്മിക്കുക. കോണ്‍ക്രീറ്റില്‍ മുന്‍കൂര്‍ ഉണ്ടാക്കുന്ന കെട്ടിടങ്ങള്‍ ക്രെയിന്‍ ഉപയോദിച്ച് ഉറപ്പിച്ചുകൊണ്ടുള്ള രീതിയും പരീക്ഷിക്കും.

പദ്ധതി പ്രകാരം സംസ്ഥാനതലത്തില്‍ 4500 വീടുകളാണ് സ്പോണ്‍സര്‍ഷിപ്പ് വഴി നിര്‍മിക്കുക. എന്നാല്‍ കൂടുതല്‍ വീടുകള്‍ ആവശ്യമുള്ളതിനാല്‍ പ്രാദേശിക തലത്തില്‍ തന്നെ സ്‌പോണ്‍സര്‍മാരെ കണ്ടെത്താന്‍ ശ്രമിക്കും. ഭൂമിയില്ലാത്തവരുടെ പ്രശ്നം പ്രത്യേകം പരിഗണിക്കുന്നതിനായി ജില്ലകള്‍തോറും ലാന്‍ഡ് പൂള്‍ തയ്യാറാക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള, ഉപയോഗമില്ലാതെ കിടക്കുന്ന ഭൂമിയും സംഭാവനയായി ലഭിക്കുന്ന ഭൂമിയും വിനിയോഗിക്കും.

വീടുകള്‍ നഷ്ടമായവരെ വിളിച്ചുവരുത്തി വിശദമായി ചര്‍ച്ച നടത്തിയാണ് ഓരോരുത്തര്‍ക്കും ഏതുതരം പദ്ധതിയാണ് വേണ്ടതെന്ന് തീരുമാനിക്കുന്നത്. സംസ്ഥാനത്ത് കോഴിക്കോട് ജില്ലയിലാണ് ഇതിനു തുടക്കംകുറിച്ചത്. പ്രളയത്തെത്തുടര്‍ന്ന് വീട് പുനര്‍നിര്‍മിക്കേണ്ട എല്ലാ കുടുംബങ്ങളെയും പങ്കെടുപ്പിച്ച് ശില്പശാല നടത്തിക്കൊണ്ടാണ് അഭിപ്രായങ്ങളും ആശയങ്ങളും ആരാഞ്ഞത്. പ്രളയദുരിതം കൂടുതലുള്ള തെക്കന്‍ജില്ലകളില്‍ ബ്ലോക്കടിസ്ഥാനത്തിലാവും ഇത്തരം ശില്പശാലകള്‍.

പ്രളയംപോലുള്ള ദുരന്തങ്ങളെ അതിജീവിക്കാന്‍ ശേഷിയുള്ള നിര്‍മിതികള്‍ പരമാവധി ഉപയോഗപ്പെടുത്താനാണ് ശ്രമം. കോണ്‍ക്രീറ്റില്‍ മുന്‍കൂര്‍ ഉണ്ടാക്കുന്ന കെട്ടിടങ്ങള്‍ ക്രെയിന്‍ വഴി ഉറപ്പിച്ചുകൊണ്ടുള്ള രീതി പറ്റാവുന്നിടങ്ങളില്‍ നടപ്പാക്കും. വളരെ പെട്ടെന്ന് പൂര്‍ത്തിയാക്കാനാവുമെന്നതും പരമ്പരാഗത നിര്‍മാണ രീതിയെക്കാള്‍ ബലം കൂടുമെന്നതുമാണ് ഇതിന്റെ ഗുണം.

നാലുലക്ഷം രൂപയ്ക്ക് വീട് എന്നത് ചിലവ് അടിസ്ഥാനത്തില്‍ അസാധ്യമണെങ്കിലും നിര്‍മാണസാമഗ്രികള്‍ ഒന്നിച്ചെത്തിക്കുകയും വൈദഗ്ധ്യവും സേവനങ്ങളും സൗജന്യമായി ലഭിക്കുക, പ്രാദേശിക വിഭവസമാഹരണം, തൊഴിലുറപ്പ് പദ്ധതിയിലൂടെ നിര്‍മാണജോലികള്‍ നടത്തുക എന്നിവയിലൂടെ ഇത് സാധ്യമാവുമെന്നാണ് വിലയിരുത്തല്‍. പ്രാദേശികവും ഭൂമിശാസ്ത്രപരവുമായ പ്രത്യേകതകള്‍ കൂടി പരിഗണിച്ചുമാത്രമേ വീടു നിര്‍മാണം സംബന്ധിച്ച് തീരുമാനമെടുക്ക എന്നും നവകേരള കര്‍മപദ്ധതി മിഷന്‍ മോണിറ്ററിങ് ടീം മെമ്പര്‍ റസി ജോര്‍ജ് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍