ന്യൂസ് അപ്ഡേറ്റ്സ്

‘ചാരക്കേസിൽ നമ്പി നാരായണനെ കുടുക്കാന്‍ ശ്രമിച്ചു’; ടിപി സെൻകുമാറിനെതിരെ വീണ്ടും സർക്കാർ

കോടതിയെ തെറ്റിദ്ധരിപ്പിച്ച് കൊണ്ടാണ്  ചാരകേസിൽ തുടരന്വേഷണ ഉത്തരവ് സ്വന്തമാക്കിയെന്നും സര്‍ക്കാര്‍ സത്യവാങ്ങ് മുലം വ്യക്തമാക്കുന്നു.

നമ്പി നാരായണനെ കുടുക്കാന്‍ ടി പി സെന്‍കുമാര്‍ ശ്രമിച്ചെന്ന് ആരോപണവുമായി സര്‍ക്കാര്‍ സത്യവാങ്ങ് മൂലം. കേരള അഡ്മിനിസ്‌ട്രേറ്റ് ട്രൈബ്യൂണല്‍ അംഗമായി തന്നെ നിയമിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നെന്ന് സെന്‍കുമാറിന്റെ പരാതിയില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ് മുലത്തിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

നമ്പി നാരായണനെ കുടുക്കാന്‍ സെന്‍കുമാര്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ അന്വേഷണം നടക്കുകയാണ്. ചാരക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സംഭവത്തില്‍ നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് തമ്പി നാരായണന്‍ തിരുവനന്തപുരം സബ് കോടതിയില്‍ നല്‍കിയ പരാതിയിലാണ് നടപടി പുരോഗമിക്കുന്നത്. കേസില്‍ ഏഴാം എതിര്‍ കക്ഷിയാണ് ടി പി സെന്‍കുമാര്‍. ഇത്തരത്തിലുള്ള അന്വേഷണങ്ങള്‍ പൂര്‍ത്തിയാകാതെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉള്‍പ്പെടെ ഉള്ളവയില്‍ അംഗമായി നിയമിക്കാനാവില്ലെന്നും സര്‍ക്കാര്‍ സത്യവാങ്ങ് മൂലത്തില്‍ വ്യക്തമാക്കുന്നത്.

നായനാര്‍ മന്ത്രി സഭയുടെ കാലത്താണ് ചാരക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായി എത്തിയ ടിപി സെന്‍കുമാര്‍ നമ്പി നരായണനെ കുടുക്കാൻ ശ്രമിച്ചു. അന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ച് കൊണ്ടാണ്  ചാരകേസിൽ തുടരന്വേഷണ ഉത്തരവ് സ്വന്തമാക്കിയെന്നും സര്‍ക്കാര്‍ സത്യവാങ്ങ്മുലം വ്യക്തമാക്കുന്നു.

താനുള്‍പ്പെടെയുള്ളവരെ കെഎജി അംഗമായി നിയമിക്കാന്‍ 2016 ഒക്ടോബറില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സമിതി അന്തിമ വിജ്ഞാപനം ഇറക്കിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ തന്റെ നിയമനം വൈകിപ്പിക്കുകയും തടയുകയാന്‍ ശ്രമിക്കുകയുമാണെന്നുമായിരുന്നു സെൻകുമാറിന്റെ  അരോപണം. തനിക്കൊപ്പം പട്ടികയിലുണ്ടായിരുന്നയാളെ ജനുവരി 31 ന് നിയമിച്ചു.  എന്നാല്‍ തന്നോട് സംസ്ഥാന സര്‍ക്കാര്‍ വിവേചനം കാണിക്കുകയാണ്. മുന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ്  നടപടി. ഇതിന്റെ ഭാഗമായി കേസുകളില്‍ കുടുക്കാന്‍ ശ്രമിക്കുകയുമാണെന്നും സെന്‍കുമാര്‍ ആരോപിക്കുന്നു. ഈ ഹര്‍ജിയിലാണ് സര്‍ക്കാറിന്റെ മറുപടി.

അവർ വന്നാൽ അടിക്കാൻ ചെരിപ്പെടുത്ത് വെച്ചിട്ടുണ്ട്-നമ്പി നാരായണന്‍

‘പെണ്ണും പണവും കണ്ടാൽ എല്ലാം മറക്കുന്ന ശ്രീവാസ്തവ’; കരുണാകരനെ പൂട്ടാൻ കൈമെയ് മറന്നിറങ്ങിയ എ ഗ്രൂപ്പ്; പിന്തുണയുമായി പ്രതിപക്ഷം

Explainer: ഗുജറാത്തിലെ പ്ലേഗ് ബാധ മുതൽ തുടങ്ങുന്ന ചാരക്കേസ്; കേരള രാഷ്ടീയത്തെ സിഐഎ കൈവെള്ളയിലെടുത്തതിന്റെ ചരിത്രം

 

പതിനാലുകാരിയായ മകളെ ബലാല്‍സംഗം ചെയ്യുമെന്ന് ഐ ബി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഫൗസിയ ഹസ്സന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍