ന്യൂസ് അപ്ഡേറ്റ്സ്

വനിതാ മതിലിൽ പങ്കെടുക്കാൻ ജീവനക്കാരെ നിർബന്ധിക്കില്ലെന്ന് സർക്കാർ

പരിപാടിയിൽ 18 വയസ്സിൽ താഴെയുള്ള കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതി

സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തിൽ വിവിധ നവോത്ഥാന സംഘടനകളുമായി ചേർന്ന് സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ ജീവനക്കാരെ നിർബന്ധിച്ചു പങ്കെടുപ്പിക്കില്ലെന്ന് സർക്കാർ. പരിപാടിയിൽ പങ്കെടുക്കാതിരിക്കുന്നവർക്കെതിരെ ശിക്ഷാ നടപടി ഉണ്ടാകില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ വ്യക്തമാക്കുന്നും.

അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ, യുവജനോത്സവം, ബിനാലെ പോലെ ഒരു പരിപാടി മാത്രമാണ് വനിതാ മതിൽ. സ്ത്രീകൾക്കെതിരായ അതിക്രമം തടയുന്നതിന്നതിനുമായി സർക്കാർ നടത്തുന്ന പ്രചാരണ പരിപാടികളുടെ ഭാഗമാണ് ഈ പരിപാടിയും. സാമ്പത്തിക വർഷത്തിന്റെ അവസാനം ആയതിനാൽ ഇത്തരം പ്രചാരണ പ്രവർത്തനങ്ങൾക്കായി ബഡ്ജറ്റിൽ മാറ്റി വച്ച 50 കോടി രൂപ ഉപയോഗിക്കേണ്ടതുണ്ടെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കുന്നു. അതേസമയം, വനിതാ മതിലിനായി സർക്കാര്‍ഫണ്ട് ഉപയോഗിക്കില്ലെന്ന സംസ്ഥാന സർക്കാറിന്റെ വാദത്തിന് വിരുദ്ധമാണ് പുതിയ സത്യവാങ്ങ്മൂലം.

അതേസമയം. പരിപാടിയിൽ 18 വയസ്സിൽ താഴെയുള്ള കുട്ടികളെ പങ്കെടുപ്പിക്കുന്നത് തടയണമെന്ന് കോടതി ആവശ്യപ്പെട്ടു. അധ്യാപകർ പരിപാടിയിൽ പങ്കെടുക്കന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളും പരിപാടിയുടെ ഭാഗമായേക്കും. ഇതുണ്ടാവില്ലെന്ന് ഉറപ്പ് വരുത്തണമെന്നും കോടതി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച്  വ്യക്തമാക്കി.

സംസ്ഥാന സർക്കാരിന്റെ  വനിതാ മതിലിനെതിരായ പൊതു താല്‍പര്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് സർക്കാർ കോടതിയിൽ സത്യവാങ്ങ്മുലം സമർപ്പിച്ചത്. സർക്കാർ ഉദ്യോഗസ്ഥർ വനിതാ മതില്‍ പങ്കെടുക്കണമെന്നതിൽ നിർബന്ധമുണ്ടോയെന്ന് അറിയിക്കാൻ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നേരത്തെ നൽകിയ നിർദ്ദേശം അനുസരിച്ചായിരുന്നു നടപടി. വനിതാ മതിൽ സംഘടിപ്പിക്കുന്നതിൽ തെറ്റെന്താണെന്നും കോടതി ചോദിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍