ട്രെന്‍ഡിങ്ങ്

വിരട്ടാനുള്ള ശേഷിയൊന്നും ബിജെപിക്കില്ല; രാഷ്ട്രപതിഭരണം ഏർപ്പെടുത്തുമെന്ന ഭീഷണിക്കെതിരെ മുഖ്യമന്ത്രി

ഹർത്താലിന്റെയും ബന്ദിന്റെയും മറവിൽ സ്വകാര്യ സ്വത്തുകൾ നശിപ്പിക്കുന്നത് തടയാൻ നിർദേശിക്കുന്ന നിയമം ഒർഡിനൻസായി നടപ്പാക്കും.

വർഗ്ഗീയ സംരക്ഷണത്തിന്റെയും ഹർത്താലിന്റെയും ബന്ദിന്റെയും മറവിൽ സ്വകാര്യ സ്വത്തുകൾ നശിപ്പിക്കുന്നത് തടയാൻ സംസ്ഥാന സർക്കാർ ഒാർഡിനൻസ് കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രി സഭായോഗത്തിന് ശേഷം മാധ്യങ്ങളെ കാണവെയാണ് ഒാർഡിനൻസ് സംബന്ധിച്ച് വ്യക്തമാക്കിയത്. സ്വകാര്യ സ്വത്ത് നശിപ്പിച്ചാൽ പൊതുസ്വത്ത് നശിപ്പിക്കുന്നതിന് സമാനമായി കണ്ട് നപടി സ്വീകരിക്കാനാണ് നീക്കം. ഒാർഡിനൻസ് കൊണ്ടുവരാൻ ഇന്നുചേർന്ന മന്ത്രി സഭായോഗം അനുമതി നൽകി. ബന്ദിന് ആഹ്വാനം ചെയ്തവിൽ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നത് ഒാർഡിനൻസ് വ്യവസ്ഥചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വീടുകൾ പാര്‍ട്ടിഓഫീസുകൾ കച്ചവട സ്ഥാപനങ്ങൾ എന്നിവ ഉൾ‌പ്പെടെ ആക്രമിക്കപ്പെടുന്നത് തടയാനാണ് നടപടി. അഞ്ച് വര്‍ഷം തടവ് ശിക്ഷയടക്കം കർശന വ്യവസ്ഥകൾ ഉള്‍പ്പെടുത്തി നിയമ നിര്‍മാണം നടത്താനാണ് നീക്കം നടക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.   കേരളാ ബാങ്കിന് വേണ്ടി പുതിയ നിയമം കൊണ്ടുവരാനും മന്ത്രിസഭായോഗത്തിൽ തീരുമാനമെടുത്തതായും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, സംസ്ഥാന സർക്കാറിനെ വിരാട്ടാനുള്ള ശേഷിയൊന്നും ബിജെപിക്ക് ഇല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് ഉണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ കേരള സർക്കാറിനെ പിരിച്ച് വിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന ബിജെപി എംപിയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം നടപടികൾ‌ സ്വീകരിക്കാൻ സർക്കാർ പരാജയമായിരിക്കണം. ഇവിടെ അക്രമികള്‍ക്കെതിരെ കർശനമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അക്രമികളെ സംരക്ഷിക്കണമെന്നാണ് നിലപാടെങ്കിൽ മറ്റ് സംസ്ഥാനങ്ങളിൽ പോയി പറഞ്ഞാൽ മതിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍