Top

പ്ലാസ്റ്റിക് മാലിന്യം കൊണ്ട് 906 കിലോമീറ്റര്‍ റോഡ് നിര്‍മിച്ച് കേരളസര്‍ക്കാര്‍

പ്ലാസ്റ്റിക് മാലിന്യം കൊണ്ട് 906 കിലോമീറ്റര്‍ റോഡ് നിര്‍മിച്ച് കേരളസര്‍ക്കാര്‍
പ്ലാസ്റ്റിക് മാലിന്യം കൊണ്ട് 906 കിലോമീറ്റര്‍ റോഡ് നിര്‍മിച്ച് കേരളസര്‍ക്കാര്‍. പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജനത്തിലൂടെ പരിസ്ഥിതി മലിനീകരണം കുറയ്ക്കുക എന്നതാണ് ലക്ഷ്യം. ക്ലീന്‍ കേരള കമ്പനിയാണ് പ്ലാസ്റ്റിക് ശേഖരിക്കുന്നതും അവ സംസ്‌കരിച്ച് നല്‍കുന്നതും.

ഒരു കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കുന്നതിനായി ഒരു ടണ്‍ പ്ലാസ്റ്റിക്കാണ് ആവശ്യം. ക്ലീന്‍ കേരള കമ്പനി വിവിധ ജില്ലകളിലുള്ള 117 മാലിന്യ ശേഖരണ യൂണിറ്റു വഴിയാണ് പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് അവ വേര്‍തിരിച്ച് ഷ്രഡ് ചെ്ത് ഗ്രാന്യൂളുകളാക്കി മാറ്റുന്നത്.

ഇതുവരെ തദ്ദേശ സ്ഥാപനങ്ങളുടെ 712 കിലോമീറ്ററും പിഡബ്ല്യുഡിയുടെ 194 കിലോമീറ്ററും റോഡുകളില്‍ പ്ലാസ്റ്റിക് ഉപയോഗിച്ചു കഴിഞ്ഞു. ഇരുവിഭാഗങ്ങളിലുമായി 2018-19 വര്‍ഷം 496 കിലോമീറ്റര്‍ റോഡാണ് നിര്‍മിച്ചത്. 2017-18ല്‍ ഇത് 359 കിലോമീറ്ററും 2016-17ല്‍ വെറും 51 കിലോമീറ്ററുമായിരുന്നു. പിഡബ്ല്യുഡി വിഭാഗത്തില്‍ മലപ്പുറം ജില്ലയാണ് മുന്നില്‍. ജില്ലയില്‍ വിവിധയിടങ്ങളിലായി 70 കിലോമീറ്റര്‍ റോഡാണ് നിര്‍മിച്ചത്. തദ്ദേശസ്ഥാപന വിഭാഗത്തില്‍ 95 കിലോമീറ്റര്‍ റോഡ് നിര്‍മ്മിച്ച് പാലക്കാട് ജില്ലയാണ് മുന്നില്‍.

മാലിന്യനിര്‍മാര്‍ജനത്തിനൊപ്പം റോഡിന്റെ ഗുണനിലവാരം കൂട്ടുകയും ചെലവ് കുറയ്ക്കുകയും ചെയ്യാമെന്നതാണ് ഇത്തരത്തില്‍ റോഡ് നിര്‍മ്മിക്കുന്നതിന്റെ പ്രത്യേകത. പ്ലാസ്റ്റിക് ചേര്‍ക്കുന്ന റോഡുകള്‍ കൂടുതല്‍ കാലം നിലനില്‍ക്കും. റോഡ് നിര്‍മാണത്തിനുപയോഗിക്കുന്ന ബിറ്റുമിന്‍ അളവ് ഏഴ് ശതമാനം വരെ കുറയ്ക്കാനും കഴിയും.

Read More : വവ്വാല്‍ കടിച്ചതെന്നു പറഞ്ഞ് എവിടുന്നോ പെറുക്കി കൊണ്ടു വന്ന മാമ്പഴം ഞാന്‍ തിന്നു നിങ്ങളും തിന്നോളൂ എന്നു പറഞ്ഞ് ഇത്തവണ ആരും വന്നേക്കരുത്; മന്ത്രിയുടെ മുന്നറിയിപ്പ്

Next Story

Related Stories