TopTop
Begin typing your search above and press return to search.

ബേഡകത്തെ എല്‍ഡിഎഫ് ജയം ബിജെപി-കോണ്‍ഗ്രസ് സഖ്യത്തെ തോല്‍പ്പിച്ച്

ബേഡകത്തെ എല്‍ഡിഎഫ് ജയം ബിജെപി-കോണ്‍ഗ്രസ് സഖ്യത്തെ തോല്‍പ്പിച്ച്

കോണ്‍ഗ്രസ്- ബിജെപി സഖ്യസ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി. 399 വോട്ടാണ് ഭൂരിപക്ഷം. കാസർകോട് ബേഡകം പഞ്ചായത്തിൽ നാലാം വാർഡ് എല്‍ഡിഎഫ് വിജയിച്ചു. ബിജെപി സ്ഥാനാർത്ഥി കവിതയെ 399 വോട്ടിനാണ് എൽഡിഎഫ് സ്ഥാനാർത്ഥി എ ടി സരസ്വതി തോൽപിച്ചത്. യുഡിഎഫ് ഇവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ല.

കഴിഞ്ഞതവണത്തെ വിജയി എൽഡിഎഫിലെ കൃപാജ്യോതി സര്‍ക്കാര്‍ ജോലി കിട്ടി രാജിവെച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. അതിനിടെ കേരളത്തിലെ 10 ജില്ലകളിലെ 27 തദ്ദേശസ്വയംഭരണ വാർഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ യു‍ഡിഎഫ് നില മെച്ചപ്പെത്തി. 11 വാര്‍ഡുകളില്‍ യുഡിഎഫ് വിജയിച്ചു.

ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പന്റെ ആദ്യ ഫല സൂചനകളാണ് പുറത്ത് വരുന്നത്. നിലവിൽ നാല് വാര്‍ഡുകളില്‍ എല്‍ഡിഎഫും 1 വാര്‍ഡില്‍ ബിജെപിയും വിജയിച്ചിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പിൽ 72.18 ശതമാനമായിരുന്നു പോളിങ്ങ്. എന്നാൽ വൈകിട്ടോടെ മാത്രമേ ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടാകൂ.

തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം: സീറ്റുകൾ പിടിച്ചെടുത്ത് മുന്നണികൾ, തിരുവന്തപുരത്ത് എൽഡിഎഫിന് നാല് സിറ്റിങ്ങ് സീറ്റുകൾ നഷ്ടം


Next Story

Related Stories