Top

സംസ്ഥാനത്ത് വൈദ്യുത പ്രതിസന്ധിക്ക് സാധ്യത; നിയന്ത്രണം വേണ്ടിവന്നേക്കും: എം എം മണി

സംസ്ഥാനത്ത് വൈദ്യുത പ്രതിസന്ധിക്ക് സാധ്യത; നിയന്ത്രണം വേണ്ടിവന്നേക്കും: എം എം മണി
സംസ്ഥാനത്തുണ്ടായ കനത്ത പ്രളയം കേരളത്തിലെ വൈദ്യുതതോല്‍പ്പാദന മേഖലയിലും പ്രതിസന്ധി സൃഷ്ടിച്ചതായി മന്ത്രി എംഎം മണി. പ്രളയം നിമിത്തം ആറ് പവര്‍ഹൗസുകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടിട്ടുണ്ട് ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടി വന്നേക്കുമെന്നും മന്ത്രി എം എം മണി.

പവര്‍ ഹൗസുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായതോടെ കേരളത്തിലെ വൈദ്യുതി ഉത്പാദനത്തില്‍ 350 മെഗാവാട്ട് വൈദ്യുതി കുറവുണ്ടായിട്ടുണ്ട്. കേന്ദ്ര പൂളില്‍നിന്ന് കിട്ടുന്ന വൈദ്യുതിയും ഇപ്പോള്‍ കുറവാണ്. നിലവില്‍ സംസ്ഥാനത്ത് 750 മെഗാവാട്ടിന്റെ വൈദ്യുതി ക്ഷാമം നേരിടുന്നുണ്ട്. പ്രതിസന്ധി പരിഹരിക്കാന്‍ ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടിവരുമെന്നും ഇതിനുള്ള ശ്രമം നടക്കുന്നതെന്നും എം എം മണി മാധ്യമങ്ങളോട് പറഞ്ഞു.

Next Story

Related Stories