UPDATES

കേരളത്തിൽ ഇഗ്നോ മാതൃകയിൽ ഓപ്പൺ സർവകലാശാല, വിദൂര വിദ്യാഭ്യാസം ഏകീകരിക്കുന്നു

ഓപ്പൺ സർവകലാശാല സംബന്ധിച്ച റിപ്പോർട്ട് കേരള സർവകലാശാല മുൻ പി.വി.സി. ഡോ. ജെ. പ്രഭാഷ് ഇന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി. ജലീലിന് റിപ്പോർട്ട് നൽകും. 

സംസ്ഥാനത്തെ എല്ലാ സർവകലാശാലകളും നടത്തുന്ന ഓപ്പൺ, വിദൂരവിദ്യാഭ്യാസ കോഴ്‌സുകളും ഒരുമിപ്പിക്കാൻ നിർദേശം. ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ) മാതൃകയിൽ കേരളത്തിന് സ്വന്തമായി ഓപ്പൺ സർവകലാശാല തയ്യാറാക്കാനാണ് പദ്ധതി. ഇതുസംബന്ധിച്ച് റിപ്പോർട്ട് കേരള സർവകലാശാല മുൻ പി.വി.സി. ഡോ. ജെ. പ്രഭാഷ് ഇന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി. ജലീലിന് റിപ്പോർട്ട് നൽകും.  സംസ്ഥാനത്തെ എല്ലാ സർവകലാശാലകളും നടത്തുന്ന ഓപ്പൺ, വിദൂരവിദ്യാഭ്യാസ കോഴ്‌സുകളും ഒരുമിപ്പിക്കുന്നതിനാണിതെന്ന് മാതൃഭൂമി റിപ്പോർട്ട് പറയുന്നു.

ആർട്‌സ് ആൻഡ് സയൻസ് സർവകലാശാലകളിൽ ഇനി വിദൂരവിദ്യാഭ്യാസ കോഴ്സുകൾ അടുത്ത അധ്യയനവർഷം മുതൽ ഓപ്പൺ സർവകലാശാലയിലേക്ക് കൊണ്ടുവരാനാണ് സർക്കാർ തയ്യാറാവുന്നത്. യു.ജി.സി. അംഗീകാരത്തോടെയാകും ഓപ്പൺ സർവകലാശാല നിലവിൽ വരിക. കോഴ്‌സുകൾക്ക് റെഗുലർ കോഴ്‌സുകൾപ്പോലെ മറ്റ് സർവകലാശാലകളുടെയും അംഗീകാരവും ലഭിക്കും.

സമ്പർക്ക ക്ലാസുകൾ അടിസ്ഥാനമാക്കിയാണ് ഓപ്പൺ സർവകലാശാല നടത്തുന്ന കോഴ്‌സുകളിൽ അധ്യയനം വിഭാവനം ചെയ്യുന്നത്. ഓൺലൈനായുള്ള പഠനവും ഓപ്പൺ സർവകലാശാല വിഭാവനം ചെയ്യുന്നു. ക്രെഡിറ്റ് സമ്പ്രദായത്തിലാകും കോഴ്‌സ് നടത്തുക. നിലവിലുള്ള കോളേജുകൾ വിദ്യാർഥികൾക്ക് സഹായകേന്ദ്രങ്ങളായി പ്രവർത്തിക്കും. സർവകലാശാലാ ആസ്ഥാനത്ത് ഓരോ വിഷയത്തിനും ഫാക്കൽറ്റി ഉണ്ടാകും. സിലബസും കരിക്കുലവും നിശ്ചയിക്കുന്നതും പഠനസാമഗ്രികൾ തയ്യാറാക്കുന്നതും ഈ ഫാക്കൽറ്റിയാകും. എന്നാൽ കേരളത്തിലെ പ്രമുഖ സർവകലാശാലകളിലെ എല്ലാ ഓപ്പൺ കോഴ്സുകളും നിലവിൽ വിദൂരവിദ്യാഭ്യാസ വകുപ്പും അധ്യാപകരുമുണ്ട്. ഈ സംവിധാനം ഓപ്പൺ സർവകലാശാലയുടെ ഭാഗമായി മാറും.

നിലവിൽ രാജ്യത്ത് 14 സംസ്ഥാനങ്ങളിൽ ഓപ്പൺ സർവകലാശാലകൾ നിലവിലുണ്ട്. എല്ലാ സംസ്ഥാനങ്ങളും വിദൂരവിദ്യാഭ്യാസം നിലവിലുള്ള ആർട്‌സ് ആൻഡ് സയൻസ് സർവകലാശാലകളിൽ നിന്ന് ഓപ്പൺ സർവകലാശാലകളിലേക്ക് മാറ്റണമെന്ന് നേരത്തെ തന്നെ യുജിസി നിർദേശിച്ചിരുന്നു. 2017-ലെ യു.ജി.സി ചട്ടത്തിലായിരുന്നു നിര്‍ദേശം. കേരളത്തിൽ മുൻ എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്തുതന്നെ ഇതിന്‌ ശ്രമം തുടങ്ങിയെങ്കിലും സാമ്പത്തികപരാധീനതമൂലം യാഥാർഥ്യമായില്ല.

എം.ബി.എ., എം.സി.എ. അടക്കമുള്ള പ്രൊഫഷണൽ കോഴ്‌സുകൾവരെ ബിരുദ, ബിരുദാനന്തര മേഖലകളിലായി 20 കോഴ്‌സുകൾ വിദൂരവിദ്യാഭ്യാസ മേഖലയിൽ നടക്കുന്നുണ്ട്. വിഷയങ്ങളുടെ എണ്ണമെടുത്താൽ ഇത് രണ്ടിരട്ടിയോളം വരും. വിവിധ സർവകലാശാലകൾ നടത്തുന്ന ഇത്തരം കോഴ്‌സുകൾ ഒരുമിപ്പിക്കുന്നതിലൂടെ റെഗുലർ, വിദൂരവിദ്യാഭ്യാസ കോഴ്‌സുകൾ തമ്മിൽ സർട്ടിഫിക്കറ്റുകൾ വേർതിരിച്ചറിയുന്നതിനും സാധിക്കും. എന്നാൽ സംസ്ഥാനം ആകെ പരിധിയുള്ളതിനാൽ സർവകലാശാലയുടെ ആസ്ഥാനം എവിടെ വേണമെന്ന് തീരുമാനിച്ചിട്ടില്ല.

ALSO READ: കേരളത്തെ കാത്തിരിക്കുന്നത് മറ്റൊരു ദുരന്തം; “പ്രളയത്തില്‍ നിന്നും കൈപിടിച്ചുയര്‍ത്തിയ മത്സ്യത്തൊഴിലാളികളുടെ കൂട്ട ആത്മഹത്യ”

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍