ഖാദിയിലേക്ക് യുവാക്കളെ ആകര്‍ഷിക്കുക ലക്ഷ്യം വച്ചു തയ്യാറാക്കിയ ഖാദിബോര്‍ഡിന്റെ പുതിയ സഖാവ് ബ്രാന്‍ഡ് ഷര്‍ട്ടും ഓണവിപണിയില്‍ ലഭ്യമാവും. കടും ചുവപ്പ് നിറത്തിന് പുറമേ മറ്റ് നിറങ്ങളിലും സഖാവ് ബ്രാന്‍ഡ് പുറത്തിറക്കും. കടും നിറത്തിലുള്ള മുണ്ടുകളും ബ്രാന്‍ഡില്‍ പുറത്തിറക്കുന്നുണ്ട്. ഖാദി ബോന്‍ഡ് സംസ്ഥാന ഉപാധ്യക്ഷ ശോഭനാ ജോര്‍ജ്ജിന്റേതാണ് ആശയം. എന്നാല്‍ ഇതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നും അവര്‍ പറയുന്നു.
യുവാക്കളെയാണ് ഇത്തവണ ബോര്‍ഡ് കൂടുതലായി ലക്ഷ്യം വയ്ക്കുന്നത്. ഇതിന്റെ ഭാഗമായി ജീന്‍സും ബോര്‍ഡ് തയ്യാറാക്കുന്നുണ്ട്. പെണ്‍കുട്ടികള്‍ക്കായി ഖാദി ടോപ്പുകളും ഓണത്തിന് വിപണിയില്‍ ഉണ്ടാവും. കഴിഞ്ഞ തവണത്തെ ഖാദി പര്‍ദ വിജയം കണ്ടതോടെയാണ് പുതിയ മേഖലയിലേക്ക് കടക്കുന്നത്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ മാത്രമുള്ള ഖാദി പര്‍ദകള്‍ ഇത്തവണ സസ്ഥാനം മുഴുവന്‍ ലഭ്യമാക്കുമെന്നും പറയുന്നു. ഇത്തവണത്തെ ഓണം പെരുന്നാള്‍ ആഘോഷ സമയത്ത് 84 കോടിയോളം വിറ്റുവരവാണ് ഖാദി പ്രതീക്ഷിക്കുന്നത്.