TopTop
Begin typing your search above and press return to search.

ലോറിയിൽ ഉപേക്ഷിച്ച ഫോണിന് പിറകെ പോലീസ്, നെട്ടൂരിലെ അർ‌ജ്ജുൻ കൊലപാതകത്തിലും 'ദൃശ്യം' മോഡൽ

ലോറിയിൽ ഉപേക്ഷിച്ച ഫോണിന് പിറകെ പോലീസ്, നെട്ടൂരിലെ അർ‌ജ്ജുൻ കൊലപാതകത്തിലും
മാസങ്ങൾക്ക് മുൻപ് നടപ് അപകടം, അതിൽ സഹോദരന്റെ മരണം. നെട്ടൂരിൽ അർജ്ജുൻ എന്ന യുവാവിനെ ദാരുണമായ കൊലയിലേക്ക് നയിച്ചത് ഈ സംഭവമായിരന്നു. പ്രതികളിലൊരാളായ നിപിൻ, തന്റെ സഹോദരന്റെ അപകടമരണത്തിനു കാരണക്കാരൻ അർജുനാണെന്ന് സുഹൃത്തുക്കളെ പറഞ്ഞു വിശ്വസിപ്പിക്കയും സംഘടിതമായ കൊല നടത്തുകയുമായിരുന്നെന്നാണ് പോലീസ് ഭാഷ്യമെന്ന് മനോരമ റിപ്പോര്‍ട്ട് പറയുന്നു.

അർജ്ജുനെ കാണാതായ ജൂലൈ രണ്ടാം തീയതി രാത്രി രാത്രി 10ന് സമീപ വാസിയായ ഒരാളാണ് അർജുനെ വീട്ടിൽ നിന്ന് വിളിച്ചിറക്കുന്നത്. പ്രതികളുടെ അടുത്ത് എത്തിച്ച ശേഷം ഇയാൾ മടങ്ങി. പെട്രോൾ തീർന്നുവെന്ന കാരണം പറഞ്ഞായിരുന്ന വിളിച്ചു വരുത്തിയത്. ശേഷം ക്രൂരമായി ക്രൂരമായി മർദിച്ച ശേഷം ചതുപ്പിൽ കെട്ടിത്താഴ്ത്തുകയായിരുന്നുവെന്ന് പ്രതികൾ‌ സമ്മതിച്ചതായാണ് സൂചന. വീട്ടിൽ നിന്നും ഇറങ്ങിയതിന് പിന്നാലെ രണ്ടര മണിക്കൂറിനകം തന്നെ യുവാവ് കൊല്ലപ്പെടുത്തിയിട്ടണ്ടെന്നും റിപ്പോർട്ടുകൾ‌ പറയുന്നു.

പിടിയിലായവരിൽ ഒരാൾ ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ്. ഇയാളാണ് മർദനത്തിനു നേതൃത്വം കൊടുത്തതെന്നാണ് നിഗമനം. പട്ടിക കൊണ്ടു കല്ലുകൊണ്ടും തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പിന്നാട് വലിച്ചിഴച്ച് നെട്ടൂർ റെയിൽ വേ സ്റ്റേഷന് സമീപത്തുള്ള ചതുപ്പില്‍ ചവിട്ടിത്താഴ്ത്തുകയുമായിരുന്നു. പിന്നീട് തെളിവ് നശിപ്പിക്കാനുള്ള ശ്രമങ്ങായിരിന്നു. അതിന് തിരഞ്ഞെടുത്തത് ഹിറ്റ് സിനിമയായ ദൃശ്യത്തിലെ രീതിയും. ഇതു പ്രകാരം അർജ്ജുനിന്റെ മൊബൈൽ ഫോണ്‍ ലോറിയിൽ ഉപേക്ഷിക്കയും ചെയ്തു. ‌‌‌അന്വേഷണം വഴിതെറ്റിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.

എന്നാൽ, കാണാതായതിന് പിറ്റേന്ന് ജൂലൈ മൂന്നിന് പൊലീസിൽ പരാതി നൽകിയെങ്കിലും വേണ്ട വിധം ഗൗനിച്ചില്ലെന്ന് അർജുന്റെ പിതാവ് വിദ്യൻ പറയുന്നു. എന്നാൽ അർജുന് വേണ്ടി അന്വേഷണം നടത്തുകയായിരുന്നെന്നും മറ്റ് ആക്ഷേപങ്ങളിൽ കഴമ്പില്ലെന്നുമായിരുന്നും പൊലീസ് ഭാഷ്യം. പ്രതികൾ ലോറിയിൽ ഉപേക്ഷിച്ച ഫോണിന്റെ സിഗ്നലുകള്‍ പിന്തുടര്‍ന്ന പൊലീസ് അര്‍ജുന്‍ ജീവിച്ചിരിക്കുന്നതായി തെറ്റിദ്ധരിച്ചതാണ് അന്വേഷണം വൈകാന്‍ കാരണമെന്നും റിപ്പോർട്ടുകളുണ്ട്.

അർജുന്റെ തിരോധാനത്തിൽ സുഹൃത്തുക്കളായ നിപിൻ, റോണി എന്നിവരെ സംശയം ഉണ്ടെന്ന് കുടൂംബം ആദ്യം മുതലേ ആരോപിച്ചിരുന്നു. സഹോദരൻ മരിച്ച സംഭവത്തിൽ പ്രതികാരം ചെയ്യുമെന്ന് നേരത്തെ തന്നെ നിപിൻ പറയുകയും ചെയ്തിരുന്നു. സുഹൃത്തുക്കൾ മുഖേന വിവരം ലഭിച്ചതോടെ പ്രതികളെ അർജുന്റെ വീട്ടിൽ വിളിച്ചു വരുത്തി ബന്ധുക്കളും സുഹൃത്തുക്കളും ചോദ്യം ചെയ്തിരുന്നു. എന്നാൽ ബല വാദങ്ങൾ നിരത്തി അവർ ഒഴിഞ്ഞുമാറുകയായിരുന്നു.

പ്രതികളെന്ന് സംശയിക്കുന്നവർ അടുത്തുണ്ടെന്ന് വ്യക്തമാക്കി പോലീസിലനെയും അറിയിച്ചെങ്കിലും ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ സ്റ്റേഷനിൽ എത്തിക്കാനായിരുന്നു മറുപടി എന്നാണ് മറ്റൊരു ആരോപണം. ഏറെ നേരത്തിനു ശേഷമെത്തിയ പൊലീസുകാർ പ്രതികളെ സ്റ്റേഷനിലേക്കു കൊണ്ടു പോയെങ്കിലും ചോദ്യം ചെയ്തതിനു ശേഷം അന്ന് വൈകിട്ടോടെ വിട്ടയച്ചെന്നും പരാതിപ്പെട്ട ബന്ധുക്കളെ പരിഹസിച്ചെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.


കാണാതായ യുവാവിന്റെ മൃതദേഹം ചതുപ്പില്‍ കെട്ടിത്താഴ്ത്തിയ നിലയില്‍, പരാതി നൽകിയിട്ടം പോലീസ് നടപടിയെടുത്തില്ലെന്ന് ബന്ധുക്കൾ


Next Story

Related Stories