TopTop
Begin typing your search above and press return to search.

കൊടി സുനി പറഞ്ഞത് കള്ളം; 'കാക്ക രഞ്ജിത്ത് തിക്ക് ഫ്രെൻഡ്'

കൊടി സുനി പറഞ്ഞത് കള്ളം;
കള്ളക്കടത്ത് സ്വർണ്ണം തട്ടിയെടുത്ത കേസിൽ പ്രതിയായ കാക്ക രഞ്ജിത്തുമായി ബന്ധമില്ലെന്ന കൊടി സുനിയുടെ വാദങ്ങൾ തെറ്റെന്ന് വ്യക്തമാക്കുന്ന തെളിവുകൾ പുറത്ത്. ടി.പി ചന്ദ്രശേഖരൻ‌ വധക്കേസിൽ തടവിൽ കഴിയുന്ന കൊടി സുനി സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായപ്പോഴായിരുന്നു കാക്ക രഞ്ജിത്തുമായുള്ള ബന്ധം ഉയർന്നു വന്നത്. സ്വർണ്ണം തട്ടിയെടുക്കുന്നതിന് കാക്ക രഞ്ജിത്തിന് ജയിലിലിരുന്നു കൊണ്ട് കൊടി സുനി നിർദേശം നൽകിയിരുന്നെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.  അതേസമയം, ആരോപണങ്ങൾ നിഷേധിക്കുകയായിരുന്നു സുനി ചെയ്തത്.

എന്നാല്‍, ടി.പി വധക്കേസിൽ നിന്ന് കുറ്റ വിമുക്തനാക്കപ്പെട്ട കോടിയേരി ചിരുന്നംകണ്ടിയിൽ സി.കെ രജികാന്ത്, പിടിച്ചുപറിക്കേസുകളിലും മറ്റും പ്രതിയായ കാക്ക രഞ്ജിത്ത് എന്നിവരുൾപ്പെടുന്ന സംഘത്തെ കോഴിക്കോട്ടെ ഒരു ഫ്ലാറ്റിൽവെച്ച് കണ്ടതിനുള്ള തെളിവുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ ഇവർ ഒത്തുചേർന്നപ്പോഴെടുത്ത ഒരു ഫോട്ടോയാണ് പൊലീസിന് തെളിവായി ലഭിച്ചത്. ആദ്യമായാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം പോലീസിന് ലഭിക്കുന്നത്.

വിയ്യൂർ ജയിലിൽനിന്ന്‌ പരോളിൽ ഇറങ്ങിയ കൊടി സുനി, ഇതേദിവസങ്ങളിൽ കൈതേരി സ്വദേശിയായ റഫ്ഷാനെ തട്ടിക്കൊണ്ടുപോയി വയനാട്ടിലെ സ്വകാര്യ റിസോർട്ടിൽ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയെന്ന് കൂത്തുപറമ്പ് പോലീസ് കണ്ടെത്തിയിരുന്നു. പിന്നീട് ഈ കേസിൽ ജയിലിലെത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതേ പരോൾ കാലയളവിൽ കോഴിക്കോട് പാലാഴിയിലെ ഒരു ഫ്ളാറ്റിൽ സംഘം ഒത്തുചേർന്നത്. ജയിലിനുള്ളിൽനിന്ന് കൊടി സുനി സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്യുന്നുവെന്ന കേസുകൾ വിവാദമായിരിക്കെയാണ് രഹസ്യ ഒത്തുചേരൽ വിവരം പുറത്തുവരുന്നത്.

അതേസമയം ഇവർ കൂടിച്ചേർന്നത് എന്തിനാണെന്ന് കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല. ഈ സംഘത്തിലുള്ള പലരും ജീവപര്യന്തം ശിക്ഷ അനുഭവിച്ച് ജയിൽ മോചിതരായവരും, കൊലക്കേസ് പ്രതികളുമാണെന്നതാണ് മറ്റൊരു വസ്തുത. കാക്ക രഞ്ജിത്തിന് പുറമെ, ദിൽഷാദ്, ഫൈസൽ, സൂരജ്, പ്രകാശൻ തുടങ്ങിയവരും സംഘത്തിലുണ്ട്.

‘ധൈര്യമുണ്ടായതുകൊണ്ട് മറ്റൊരു സാജനായില്ല’, വീട് പണിയാനാവാതെ ഒറ്റമുറി ഷെഡില്‍ കഴിഞ്ഞ് വിമുക്തഭടന്‍; സിപിഎം പ്രാദേശിക നേതാവിന്റെ പ്രതികാരമെന്ന് ആരോപണം



Next Story

Related Stories