ന്യൂസ് അപ്ഡേറ്റ്സ്

അഞ്ചല്‍ ആള്‍ക്കൂട്ടകൊലപാതകം; പോലീസിന് വീഴ്ച പറ്റിയെന്ന് എസ് പിയുടെ റിപോര്‍ട്ട്

മര്‍ദനം നടന്ന് ഏകദേശം ഏഴുമണിക്കുറിന് ശേഷം രാത്രി 12 മണിയോടെയാണ് മണിക്കിന്റെ മൊഴി രേഖപ്പെട്ടിത്തിയത് ഇതി വീഴ്ചയാണെന്നും എസ്പിയുടെ റിപോര്‍ട്ട് പറയുന്നു.

കൊല്ലം അഞ്ചലില്‍ ഇതര സംസ്ഥാന തൊഴിലാളി ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി മരിച്ച സഭവത്തില്‍ പോലീസിന് വീഴ്ച പറ്റിയതായി എസ് പിയുടെ റിപോര്‍ട്ട്. കഴിഞ്ഞ ജൂണ്‍ 24 ന് വൈകീട്ട് 5 മണിയോടെയാണ് ബംഗാള്‍ സ്വദേശിയായ മണിക് റോയിയെ ഒരു സംഘം മോഷണ കുറ്റം ആരോപിച്ച് മര്‍ദിച്ചത്. എന്നാല്‍ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളുടെ മൊഴിയെടുക്കുന്നതില്‍ വീഴ്ച വരുത്തിയെന്നും റിപോര്‍ട്ട് പറയുന്നു. മര്‍ദനം നടന്ന് ഏകദേശം ഏഴുമണിക്കുറിന് ശേഷം രാത്രി 12 മണിയോടെയാണ് മണിക്കിന്റെ മൊഴി രേഖപ്പെട്ടിത്തിയത് ഇതി വീഴ്ചയാണെന്നും എസ്പിയുടെ റിപോര്‍ട്ട് പറയുന്നു. മര്‍ദനം നടന്ന സ്ഥലത്തേക്ക് പോലീസ് എത്തിയിരുന്നില്ല. അഞ്ചലിലെ ആശുപത്രിലെത്തിയാണ് നടപടികള്‍സ്വീകരിച്ചത്. ഇതിനു ശേഷവും തുടര്‍ നടപടികള്‍ ഉണ്ടായില്ലെന്നും റിപോര്‍ട്ട് കുറ്റപ്പെടുത്തുന്നു. റിപോര്‍ട്ട് ഇന്ന് ഐജിക്ക് കൈമാറും.

അതേസമയം, മണിക് റോയിയെ മര്‍ദിച്ചവരില്‍ കൂടുതല്‍ പേര്‍ ഉണ്ടായിരുന്നതായി കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മുന്നു പേരം മാത്രം പ്രതികളാക്കി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലാണ് കൂടുതല്‍ പ്രതികളുണ്ടെന്ന് അറസ്റ്റിലായ ശശിധരക്കുറുപ്പ്(48), ആസിഫ് എന്നിവരുടെ പ്രതികരണം. ശശിധരക്കുറുപ്പ് വിളിച്ചത് പ്രകാരം മര്‍ദന സ്ഥലത്തെത്തിയ ആസിഫ് സഞ്ചരിച്ച്‌ബൈക്ക് പോലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു.
അതിനിടെ അഞ്ചല്‍ ആള്‍ക്കൂട്ട കൊലപാതകം അന്വേഷിക്കുന്ന പോലീസ് സംഘത്തെ വിപുലീകരിച്ചു. പുനലൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ളതാണ് പുതിയ സംഘം. എന്നാല്‍ കേസില്‍ അന്വേഷണം നടത്തിവന്ന അഞ്ചല്‍ സിഐ അടക്കമുള്ളവര്‍ അന്വേഷണ സംഘത്തില്‍ തുടരും. കഴിഞ്ഞമാസം 24-നാണ് പശ്ചിമബംഗാള്‍ സ്വദേശി മാണിക് റോയിയെ കോഴിയെ മോഷ്ടിച്ചെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദിച്ചത്. ജോലികഴിഞ്ഞ് സമീപത്തെ വീട്ടില്‍നിന്ന് കോഴിയെ വാങ്ങി വരികയായിരുന്ന മാണിക് റോയിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകായിരുന്നു. നിലവിളികേട്ട് നാട്ടുകാരും മാണിക്കിന് കോഴിയെ നല്‍കിയ വീട്ടുകാരും ഓടിയെത്തിയത്തോടെ അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു.

‘മോഷ്ടാക്കളെ’ തല്ലിക്കൊല്ലുന്ന മലയാളിയുടെ വംശവെറി

‘എത്ര നല്ലവനാണെന്ന് പറഞ്ഞാലും അവന്‍ ഒരു ബംഗാളിയല്ലേ?’; ആള്‍ക്കൂട്ട ഭ്രാന്ത് മണിക്കിന്റെ ജീവനെടുത്തതിങ്ങനെയാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍