UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൊല്ലത്ത് ഡിഫ്ത്തീരിയക്ക് സ്ഥിരീകരണം, പ്രതിരോധ പരിപാടികളുമായി ആരോഗ്യ വകുപ്പ്

മലപ്പുറം എടപ്പാളിൽ ഡിഫ്ത്തീരിയ ബാധിച്ച കുട്ടി മരിച്ച് ഒരുമാസം പിന്നിട്ടിതിന് പിന്നാലെ കൊല്ലത്തും 11 വയസുകാരന് ഡിഫ്തീരിയ സ്ഥിരീകരിച്ചു. ഓച്ചിറയിലെ ഒരു മതപഠന സ്ഥാപനത്തിലെ കുട്ടിക്കാണ് രോഗം ബാധിച്ചത്. ഡിഫ്ത്തീരിയ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തിയതായി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ വി.വി.ഷേർളി അറിയിച്ചു.

രോഗം കണ്ടെത്തിയ മതപഠനസ്ഥാപനത്തില്‍ 253 വിദ്യാര്‍ഥികളാണ് താമസിച്ച് പഠിക്കുന്നത്. ഇവരിൽ 36 പേർക്ക് നി, തൊണ്ട വേദന തുടങ്ങിയ ലക്ഷണങ്ങളുണ്ട്. ഇവർക്ക് ചികിത്സയായി 14 ദിവസത്തേക്ക് എറിത്രോമൈസിൻ നൽകിയതായും ആരോഗ്യവകുപ്പ് അറിയിച്ചു. അഞ്ചുപേരുടെ തൊണ്ടയിലെ ശ്രവം തിരുവനന്തപുരം സ്‌റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബില്‍ പരിശോധനയ്ക്കായി അയച്ചു. രോഗം പടരാതിരിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പറയുന്നു.

അന്തേവാസികളായ എല്ലാവർക്കും ടിഡി വാക്‌സിൻ നൽകിയിട്ടുണ്ട്. രോഗ ലക്ഷണങ്ങൾ ഇല്ലാത്ത 224 പേർക്ക് പ്രതിരോധ നടപടി എന്ന നിലയിൽ 10 ദിവസത്തേക്ക് എറിത്രോമൈസിൻ നൽകിയിട്ടുണ്ട്.

ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ രോഗം പകരാന്‍ സാധ്യത കൂടുതലാണെന്നതിലാണ് എല്ലാവർക്കും പ്രതിരോധ മരുന്ന നൽകാൻ തീരമാനിച്ചിട്ടുള്ളത്. കൊറൈന്‍ ബാക്ടീരിയം ഡിഫ്ത്തീരിയ എന്ന ബാക്ടീരിയയാണ് ഡിഫ്ത്തീരിയക്ക് കാരണമാകുന്നത്. തൊണ്ടമുള്ള് എന്നറിയപ്പെടുന്ന ഡിഫ്ത്തീരിയ പ്രധാനമായും കുട്ടികളെയാണ് ബാധിക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍