ന്യൂസ് അപ്ഡേറ്റ്സ്

താന്‍ കോണ്‍ഗ്രസുകാരനാണ്, ബിജെപിയിലേക്ക് പോവില്ല, വിഷയത്തില്‍ മുഖ്യമന്ത്രി പറയുന്നത് അപ്പനില്ലാത്ത വര്‍ത്തമാനം: കെ സുധാകരന്‍

അമ്പലം പൊളിച്ച് വോട്ടുണ്ടാക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്നും, ശബരിമലയുടെ തകര്‍ച്ചയാണു മുഖ്യമന്ത്രി പിണറായി വിജയന്റെ ലക്ഷ്യമെന്നും സുധാകരന്‍ ആരോപിച്ചു.

ബിജെപി പ്രവേശനത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്‍. മുഖ്യന്ത്രി അപ്പനില്ലാത്ത വര്‍ത്തമാനം പറയരുതെന്നായിരുന്നു പ്രതികരണം. ബിജെപിയിലേക്ക് ക്ഷണിക്കാന്‍ ആര്‍എസ്എസ് നേതാക്കള്‍ തന്നെ വന്ന് കണ്ടിരുന്നു. ഇക്കാര്യം പലവട്ടം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് അനുകൂല നിലപാട് എടുത്തിട്ടില്ല. അങ്ങനെ ഒരു ചിന്ത പോലും തനിക്കില്ല, രാഷ്ട്രീയം നിര്‍ത്തിയാലും കോണ്‍ഗ്രസില്‍ നിന്നു വേറെ ഒരിടത്തും പോകില്ല. കോണ്‍ഗ്രസ കാരനായി ജനിച്ച് കോണ്‍ഗ്രസുകാരനായി മരിക്കാനാണ് താല്‍പര്യം. ഒരു പാര്‍ട്ടിയിലേക്കും പോവാന്‍ ഉദ്ദേശിക്കുന്നില്ലെന്നം കെ സുധാകരന്‍ കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

അതേസമയം ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി ആഭാസമാണ് വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിന്റെ പേരില്‍ നാട്ടില്‍ കുഴപ്പങ്ങളുണ്ടായാന്‍ പൂര്‍ണ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. അമ്പലം പൊളിച്ച് വോട്ടുണ്ടാക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്നും, ക്ഷേത്രത്തിന്റെ തകര്‍ച്ചയാണു മുഖ്യമന്ത്രി പിണറായി വിജയന്റെ ലക്ഷ്യമെന്നും സുധാകരന്‍ ആരോപിച്ചു.

ബിജെപി അയോധ്യയില്‍ ക്ഷേത്രം നിര്‍മിച്ചു വോട്ടുണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ കേരളത്തില്‍ ക്ഷേത്രം തകര്‍ത്തു വോട്ടുണ്ടാക്കാനാണ് സിപിഎം ശ്രമം. അതേസമയം ബിജെപി അയോധ്യയില്‍ പയറ്റുന്ന അതേ തന്ത്രം കേരളത്തിലും ഇറക്കാന്‍ ശ്രമിക്കുകയാണ്. ശബരിമല വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനു നിയമനിര്‍മാണം നടത്താമെന്നിരിക്കേ വോട്ടു ലക്ഷ്യമിട്ടു ബിജെപി രാഷ്ട്രീയ നാടകം കളിക്കുകയാണെന്നം സുധാകരന്‍ പറയുന്നു. ശബരിമല സംരക്ഷണത്തിനായി നിയമിക്കുന്ന 1650 ദിവസവേതനക്കാര്‍ ഷുഹൈബിന്റെയും ടി.പി. ചന്ദ്രശേഖന്റെയും ഘാതകര്‍ ഉള്‍പ്പെ സിപിഎം ഗുണ്ടകളാണ്. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് വിശ്വാസികളുടെ ഒപ്പമാണ് എന്നു ബോധ്യപ്പെടുത്താനാണു വിശ്വാസ സംരക്ഷണ യാത്ര നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് പെര്‍ളയില്‍ നിന്നും ആരംഭിക്കുന്ന യാത്ര നാളെ എംഎം ഹസന്‍ ഉദ്ഘാടനം ചെയ്യും.

ആചാരസംരക്ഷണത്തിന് വന്നവരുടെ തനിനിറം നാട്ടുകാര്‍ കണ്ടല്ലോ? ബലിദാനിയെ കിട്ടാനുള്ള പരക്കം പാച്ചിലായിരുന്നു അത്

‘ലുലു മാളിൽ കയറിയിറങ്ങുന്ന പോലെയാണോ പതിനെട്ടാം പടി കയറുക’ : വത്സൻ തില്ലങ്കേരിയുടെ ആചാര ലംഘനത്തെ കുറിച്ച് ശോഭ സുരേന്ദ്രനോട് അഭിലാഷ് മോഹനൻ

യുവതീപ്രവേശനം യാഥാര്‍ത്ഥ്യമാവാതെ വീണ്ടും ശബരിമല നടയടയ്ക്കുമ്പോള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍