UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എകെജിക്ക് ശേഷം കേരള ജനത സ്വീകരിച്ച നേതാവാണ് കുമ്മനം രാജശേഖരൻ: എംടി രമേശ്

ഭരണകക്ഷിയിലെ ചില ആളുകളുടെ സഹായമാണ് മാവോയിസ്റ്റുകൾ കേരളത്തിൽ വളരാൻ അനുവദിക്കുന്നതെന്നും എംടി രമേശ് തിരുവനന്തപുരത്ത് ആരോപിച്ചു.

കേരളത്തിലെ പൊതുസമൂഹത്തിന് കുമ്മനത്തിന്റെ സേവനം അവശ്യമുണ്ടെന്ന തിരിച്ചറിവാണ് ബിജെപി കേന്ദ്ര നേതൃത്വം അദ്ദേഹത്തെ തിരികെ കൊണ്ടുവന്നതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. എകെജിക്ക് ശേഷം കേരള ജനത സ്വീകരിച്ച നേതാവാണ് കുമ്മനം രാജശേഖരനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടിയുടെ സ്ഥാനാർഥി പട്ടിക ഉടൻ‌ പുറത്തിറക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, ക്രിമിനൽ കേസുകളിൽ വിചാരണ നേരിടുന്നവരെയും കുറ്റപത്രം സമർപ്പിച്ചവരെയും സ്ഥാനാര്‍ത്ഥികളാക്കുന്നതിലൂടെ എൽഡിഎഫും– യുഡിഎഫും ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണെന്നും എംടി രമേശ് ആരോപിച്ചു. ശശി തരൂർ, കെ.സി.വേണുഗോപാൽ, പി.വി.അൻവർ, പി.ജയരാജൻ അടക്കമുള്ളവർ മത്സരിക്കുന്നത് രാജ്യത്തിന്റെ നിയമ സംവിധാനത്തെ തന്നെ പരിഹാസ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഇത് നിയമവ്യവസ്ഥയോടുള്ള അനാദരവാണെന്നും അദ്ദേഹം പറയുന്നു.

അതേസമയം, ഭരണകക്ഷിയിലെ ചില ആളുകളുടെ സഹായമാണ് മാവോയിസ്റ്റുകൾ കേരളത്തിൽ വളരാൻ അനുവദിക്കുന്നതെന്നും എംടി രമേശ് തിരുവനന്തപുരത്ത് ആരോപിച്ചു. സംസ്ഥാനത്തെ മാവോയിസ്റ്റ് പ്രവർത്തനത്തെക്കുറിച്ചുള്ള വിശദാശംങ്ങൾ സർക്കാർ ജനങ്ങളോട് വിശദീകരിക്കണം. ഇതിനായി സര്‍ക്കാർ ധവളപത്രം പുറത്തിറക്കാൻ തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍