ന്യൂസ് അപ്ഡേറ്റ്സ്

അനധികൃത ഭൂമി കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ വീണ്ടും സർക്കാർ; പട്ടിക തയ്യാറാക്കുന്നു

ഡിസംബറിലെ സർക്കാർ കണക്കുപ്രകാരം 213.67 ഹെക്ടർ (528 ഏക്കർ) ഭൂമിയാണു സംസ്ഥാനത്ത് പലരായി അനധികൃതമായി കൈവശം വച്ചിരിക്കുന്നത്.

സർക്കാർ ഭുമിയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ വീണ്ടും നടപടികളുമായി സംസ്ഥാന സർക്കാർ. നിരവധി തവണ വിവാദമായ ഒഴിപ്പിക്കൽ നടപടിയാണ് വീണ്ടും പൊടിതട്ടിയെടുക്കുന്നത്. നീക്കത്തിന് മുന്നോടിയായി സംസ്ഥാനത്തെ കയ്യേറ്റ ഭൂമിയുടെ കണക്കുകള്‍ ജില്ല തിരിച്ച് തയ്യാറാക്കാൻ റവന്യൂ വകുപ്പ് ഉത്തരവിട്ടതായാണ് റിപ്പോർട്ട്. കഴിഞ്ഞ മാർച്ചിൽ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ കൈമാറിയ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു.

കയ്യേറ്റ ഭുമികൾ തരം തിരിച്ച് വില്ലേജ് തലങ്ങളിൽ നിന്നും വിവരം ശേഖരിച്ച് സർക്കാറിന് കൈമാറണമെന്നാണ് റിപ്പോർട്ട്. ഒരു മാസത്തിനുള്ളിൽ നടപടി ക്രമങ്ങൾ പുർത്തിയാക്കി അന്തിമ പട്ടിക തയ്യാറാക്കണമെന്നുമാണ് നിർദേശം. ഇക്കാര്യം ചുണ്ടിക്കാട്ടി വില്ലേജ് ഓഫീസർ, തഹസസില്‍ദാർ, കളക്ടർ, ലാന്റ്റവന്യു കമ്മീഷണർ എന്നിവർക്കാണ് റവന്യൂ സെക്രട്ടറിയുടെ നിർദേശം.

വ്യക്തികളും സ്വകാര്യ സ്ഥാപനങ്ങളും അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭുമി, ഉപയോഗിക്കാതെ കിടക്കുന്ന സർക്കാർ ഭുമി, സർക്കാർ പുറമ്പോക്ക് എന്നിവ തരം തിരിച്ച് കാണിക്കണം. ഉടമസ്ഥരില്ലാത്ത ഭൂമി, അന്യാധീനപ്പെട്ട ഭൂമി, കാലങ്ങളായി കാടുകയറിക്കിടക്കുന്ന ഭൂമി എന്നിവയുടെ പട്ടികയും തയാറാക്കണം. റവന്യു ഓഫിസുകളിലുലെ പുറമ്പോക്ക് റജിസ്റ്ററിൽ ഉൾപ്പെട്ട ഭൂമിയുടെ ഇപ്പോഴത്തെ അവസ്ഥ പ്രത്യേകമായി രേഖപ്പെടുത്തണം. കയ്യേറ്റഭൂമി തിരിച്ചുപിടിക്കാൻ താഴേത്തട്ടിൽ വേണ്ട നടപടി ഇപ്പോൾ തന്നെ സ്വീകരിക്കാമെന്നും ഉദ്യോഗസ്ഥരോടു നിർദേശിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഡിസംബറിലെ സർക്കാർ കണക്കുപ്രകാരം 213.67 ഹെക്ടർ (528 ഏക്കർ) ഭൂമിയാണു സംസ്ഥാനത്ത് പലരായി അനധികൃതമായി പലരും കൈവശം വച്ചിരിക്കുന്നത്. എന്നാൽ ഇതു യഥാർഥ കണക്കുകൾ‌ വളരെ അധികമാണെന്നാണ് വിലയിരുത്തൽ. ഡിസംബറിൽ 2537 കയ്യേറ്റ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ 665 പേരെ ഒഴിപ്പിച്ചു. 179 ഹെക്ടർ കയ്യേറ്റം കണ്ടെത്തിയ ഇടുക്കി ജില്ലയാണ് പട്ടികയിൽ ഒന്നാമത്. എറണാകുളം 6.15 ഹെക്ടർ, തൃശൂർ 5.44, തിരുവനന്തപുരം 4.71, പാലക്കാട് 3.89, മലപ്പുറം 2.30, ആലപ്പുഴ 2.22, പത്തനംതിട്ട 1.54, വയനാട് 1.38, കൊല്ലം 1.15, കോഴിക്കോട് 0.32, കണ്ണൂർ 0.30, കോട്ടയം 0.12, കാസർകോട് 0.08 എന്നിങ്ങനെയാണ് സംസ്ഥാനത്തെ മുൻ കണക്ക് പ്രകാരമുള്ള ഭൂമികയ്യേറ്റം.

Also Read-  ആറാം ഘട്ടത്തില്‍ ഡല്‍ഹിയും ആറ് സംസ്ഥാനങ്ങളും – 59 മണ്ഡലങ്ങളില്‍ ഇന്ന് ജനവിധി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍